ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
Wednesday, June 25, 2014 8:20 AM IST
ഒക്ലഹോമ സിറ്റി: ഒക്ലഹോമ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 15, 16, 17 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ഒക്ലഹോമ, ടെക്സസ് റീജിയണിലുള്ള എട്ടു പാരീഷുകളാണ് ഫെസ്റില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഇത്തരത്തില്‍ ആദ്യമായാണ് സ്പോര്‍ട്സ് ഫെസ്റ് അരങ്ങേറുക. ഒക്ലഹോമ ദേവാലയ വികാരി ഫാ. പോള്‍ കോട്ടക്കല്‍, ഐപിഎസ്എഫ് കോഓര്‍ഡിനേറ്റര്‍ സിബിമോന്‍ എം.എം എന്നിവരുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഫെസ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഒക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ നടന്ന ഐപിഎസ്എഫ് 2014 വെബ് സൈറ്റ് ഉദ്ഘാടനം ഫാ. ജോണ്‍ വിയാനി നിര്‍വഹിച്ചു. ഫെസ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് വെബ്സൈറ്റ് വഴി ഇനി രജിസ്റര്‍ ചെയ്യാവുന്നതാണ്.

ഇതോടൊപ്പം ഐപിഎസ്എഫ് ഫണ്ട് റയിസിംഗ് റാഫിള്‍ കിക്കോഫും ദേവാലയത്തില്‍ നടന്നു. ഫാ. ജോണ്‍ വിയാനി, ഫണ്ട് റെയ്സിംഗ് കോഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ആന്റണി എന്നിവര്‍ ജോയി ഫിലിപ്പിന് ആദ്യ റാഫിള്‍ ടിക്കറ്റ് നല്‍കി. ആകര്‍ഷകങ്ങളായ ആപ്പിള്‍ എയര്‍, ഗാലക്സി ടാബ് ലെറ്റുകളാണ് സമ്മാനം.

ടെക്സസ്, ഒക്ലഹോമ എന്നിവിടങ്ങളില്‍നിന്നായി മുന്നൂറോളം വിദ്യാര്‍ഥികള്‍ ഫെസ്റില്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികളും വേദിയില്‍ ഒരുങ്ങും. ഇടവകാതലത്തില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ചവരാണ് ഫെസ്റില്‍ പങ്കെടുക്കുന്നത്. വെബ് സൈറ്റ് ലിങ്ക്: ംംം.ശുളീെസ.ീൃഴ

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍