സെന്റ് ജെയിംസ് ചര്‍ച്ചില്‍ ക്നാനായ റിട്രീറ്റ് ജൂണ്‍ 28 ന്
Wednesday, June 25, 2014 8:19 AM IST
ഹൂസ്റ്റണ്‍: സെന്റ് ജെയിംസ് ക്നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28 ന് (ശനി) വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പതു വരെ ക്രിസ്ത്യന്‍ ഫാമിലി ഈവനിംഗ് റിട്രീറ്റ് നടത്തുന്നു. ക്രിസ്ത്രീയ കുടുംബം എന്ന വിഷയത്തെ അധികരിച്ച് നടന്ന റിട്രീറ്റിന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ഫാ. എ.പി. ജേക്കബ് ആഞ്ഞിലിമൂട്ടില്‍ നേതൃത്വം നല്‍കും.

ക്നാനായ യാക്കോബായ സമൂഹത്തില്‍ പ്രീ മാരിറ്റന്‍ കൌണ്‍സിലിംഗ് രംഗത്ത് ശ്രദ്ധേയമായ നേതൃത്വം നല്‍കി വരുന്ന ഈ വൈദികന്‍ ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ ആരംഭിച്ച ഈ ഫാമിലി ഡയറക്ടറേറ്റ് സെന്ററിന്റെ സ്ഥാപകനും 1997 മുതല്‍ സെന്ററിന്റെ ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു. കുടുംബങ്ങളെയും ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളെയും കേന്ദ്രീകരിച്ച് 2006 ല്‍ ആരംഭിച്ച ആര്‍ദ്രത ഫാമിലി കെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചുമതലയും നിര്‍വഹിച്ചു വരുന്നു.

റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫാമിലി സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും വെല്ലൂരിലെ ക്രിസ്ത്യന്‍ കൌണ്‍സിലിംഗ് സെന്ററില്‍ നിന്നും ക്രിസ്ത്യന്‍ കൌണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്നു വെക്കേഷന്‍ ബൈബിള്‍ സ്കൂളിനോടനുബന്ധിച്ചാണ് ഫാമിലി റിട്രീറ്റ് ക്രമീകരിച്ചിരിക്കുന്നതെന്ന് പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍ തോമസ് വൈക്കത്തുശേരില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഏലിയാസ് ചാലുപറമ്പില്‍ : 409 939 9064, എബി മാത്യു : 832 276 1055, എബ്രഹാം കുര്യാക്കോസ് : 281 793 9860, തോമസ് വൈക്കത്തുശേരില്‍ : 281 250 6399

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി