ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്‍ ലോകമലയാളികള്‍ക്കായി ഏഷ്യാനെറ്റ് ചിത്രീകരിക്കുന്നു
Wednesday, June 25, 2014 8:18 AM IST
ന്യൂയോര്‍ക്ക്: ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വാനിയ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ലോക മലയാളികള്‍ക്കായി ഏഷ്യാനെറ്റ് ചിത്രീകരിക്കുന്നു.

പ്രവാസി മലയാളികളുടെ മാമാങ്കം പൂര്‍ണമായി ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഏഷ്യാനെറ്റ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഏഷ്യാനെറ്റിന്റെ കാമറ ടീമിനൊപ്പം കേരളത്തില്‍നിന്നും എത്തിച്ചേരുന്ന ന്യൂസ് പ്രതിനിധി സംഘങ്ങള്‍ വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്കായി എത്തിക്കും.

പ്രശസ്ത സംഗീത മാന്ത്രികന്‍ സ്റീഫന്‍ ദേവസ്യയും കൂട്ടരും ഒരുക്കുന്ന സംഗീത വിരുന്ന്, വിജയ് യേശുദാസ്, ശ്വേത മോഹന്‍, രമ്യു നമ്പീശന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യ തുടങ്ങിയ കലാപരിപാടികള്‍ ഏഷ്യാനെറ്റ് യുഎസ്എ റൌണ്ട് അപ്പ്, അമേരിക്കന്‍ കാഴ്ചകള്‍ എന്നീ പ്രോഗ്രാമുകളിലൂടെയായിരിക്കും സംപ്രേഷണം എന്ന് എഷ്യാനെറ്റ് യുഎസ്എ ഓപ്പറേഷന്‍ മാനേജര്‍ മാത്യു വര്‍ഗീസും ഡയറക്ടര്‍ രാജു പള്ളത്തും അറിയിച്ചു.

കണ്‍വന്‍ഷന്‍ നഗറില്‍ ഏഷ്യാനെറ്റ് യുഎസ്എയുടെയും ഡിഷ് നെറ്റ് വര്‍ക്കിന്റെയും സ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ഗിഫ്റ്റുകളും വിവിധ ഓഫര്‍ പായ്ക്കേജുകളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 1-800-807-7926.