പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മപെരുന്നാളും ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ അനുസ്മരണ പ്രഭാഷണവും
Wednesday, June 25, 2014 8:17 AM IST
സാന്‍അന്റോണിയോ: സാന്‍അന്റോണിയോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മ പെരുന്നാളും കാലം ചെയ്ത പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ മുപ്പതാം അടിയന്തരവും അനുസ്മരണ പ്രഭാഷണവും ജൂണ്‍ 27,28,29 തീയതികളില്‍ ആഘോഷിക്കുന്നു.

പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും കണ്‍വന്‍ഷനും ഫാ. സഖറിയ നൈനാന്‍ (കോട്ടയം) പ്രധാന കാര്‍മികത്വം വഹിക്കും. 27 ന് (വെള്ളി) 6.30 നു സന്ധ്യാ നമസ്കാരം, പ്രസംഗം. 28ന് (ശനി) 6.30 ന് സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദക്ഷിണം. 30 ന് (ഞായര്‍) രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന,അനുസ്മരണ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കുമെന്നു വികാരി ഫാ. വി.സി വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം