സുവനീയര്‍ കാമ്പയിന്‍ സമാപിച്ചു
Wednesday, June 25, 2014 8:15 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനിയറിന്റെ കാമ്പയിന്‍ സമാപനസമ്മേളനം സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടന്നു.

ഇടവക വികാരി ഫാ. അലക്സ് കെ. ജോയി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറര്‍ തോമസ് ജോര്‍ജ്, സുവനിയര്‍ ബിസിനസ് മാനേജര്‍ ഷാജി വര്‍ഗീസ്, എന്റര്‍ടെയിന്‍മെന്റ് കോഓര്‍ഡിനേറ്റര്‍ ഷൈനി രാജു എന്നിവര്‍ പ്രസംഗിച്ചു. സുവനിയര്‍ എഡിറ്റര്‍ ബെന്നി വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ എബി കുര്യാക്കോസ്, എബി കെ. പോള്‍ എന്നിവരും സന്നിഹിതരായിരുന്നു.

യോഗത്തില്‍ ഭദ്രാസന മീഡിയ കറസ്പോണ്ടന്റ് ജോര്‍ജ് തുമ്പയിലിന്റെ മാതാവ് അന്നമ്മ ആന്‍ഡ്രൂസിന്റെ നിര്യാണത്തില്‍ ഫാ. അലക്സ് കെ. ജോയി അനുശോചിച്ചു. ജോണ്‍ ചെറിയാന്‍ സ്വാഗതവും റെജി വര്‍ഗീസ് നന്ദിയും പറഞ്ഞു. സണ്ണി കോന്നിയൂര്‍ എംസി ആയിരുന്നു.