എന്‍സി ഹംസകോയക്ക് സ്വീകരണം നല്‍കി
Wednesday, June 25, 2014 8:13 AM IST
റിയാദ്: ഹൃസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഹംസക്കോയക്ക് റിയാദ് കോടമ്പുഴ മഹല്ല് കമ്മിറ്റി സ്വീകരണം നല്‍കി. 

പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.പി. കമ്മു അധ്യക്ഷത വഹിച്ചു. രാമനാട്ടുകര പഞ്ചായത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു. 

സി. മരക്കാര്‍ കുട്ടി, ടി. ഫൈസല്‍, ടി. ബിച്ചിക്കോയ, എം.എന്‍ ഹംസ, കെ.എം സുബൈര്‍ പ്രസംഗിച്ചു. റിഥു ഫയാസ് ഖിറാഅത്ത് നടത്തി.  കുഞ്ഞോയി കോടമ്പുഴ സ്വാഗതവും അക്രം കോടമ്പുഴ നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍