കെഡിഎന്‍എ സാമ്പത്തിക സഹായം കൈമാറി
Wednesday, June 25, 2014 7:14 AM IST
കുവൈറ്റ്: അത്യാസന്ന നിലയില്‍ അമീരി ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ട കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അലി ഷാബിരി എന്നയാള്‍ക്ക് കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ കുവൈറ്റ് കെഡിഎന്‍എ സാമ്പത്തിക സഹായം കൈമാറി.

കഴിഞ്ഞയാഴ്ച സുബഹി നിസ്കാരം കഴിഞ്ഞ ഉടനെ അലി ഷാബിരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഒരു വശം പാടെ തളര്‍ന്നുപോയ ഷാബിരിയെ സഹതാമസക്കാര്‍ ഉടന്‍ തന്നെ കുവൈറ്റ് അമീരി ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അസോസിയേഷന്‍ ട്രഷറര്‍ സത്യന്‍ വരൂണ്ട ചെക്ക് കൈമാറി, സെക്രട്ടറിമാരായ ഇല്ല്യാസ് തോട്ടത്തില്‍, ആര്‍എന്‍ ഷൌക്കത്ത് അലി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍