കണ്ണൂര്‍ കെഎംസിസി ഹരിത സാന്ത്വനം പദ്ധതിയില്‍ 200 പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കും
Wednesday, June 25, 2014 7:13 AM IST
ജിദ്ദ: ജിദ്ദ കണ്ണൂര്‍ ജില്ലാ കെഎംസിസി മര്‍ഹൂം ഒ.കെ. മുഹമ്മദ് കുഞ്ഞി സ്മാരക ഹരിതസാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് ജില്ലയിലെ മാറാരോഗംമൂലം കഷ്ടത അനുഭവിക്കുന്ന നിത്യരോഗികളായ ഇരുനൂറ് പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ജിദ്ദാ കണ്ണൂര്‍ ജില്ലാ കെഎംസിസി ഉന്നതാധികാരസമിതി യോഗമാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളില്‍നിന്നും തെരഞ്ഞെടുക്കുന്ന രോഗികള്‍ക്കായിരിക്കും സഹായവിതരണം നടത്തുക.

പ്രസിഡന്റ് അബ്ദുള്ള പാലേരി അധൃക്ഷത വഹിച്ചു. എസ്എല്‍പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ടി.കെ ജാഫര്‍ അലി, ഷംസുദ്ദീന്‍ പയേത്ത്, അബ്ദുറഹ്മാന്‍ വായാട്, ഗഫൂര്‍ ഉളിയില്‍, അഷ്റഫ് കോയിപ്ര, ഹസന്‍ കക്കാട്, കെ.പി സലീം, റഫീഖ് മെരുവമ്പായി, ജാബിര്‍ മഴൂര്‍, റാഷിദ് ഇരിക്കൂര്‍, മിദ്ലാജ് വലിയന്നൂര്‍, റഷീദ് ഇരിട്ടി, ജാബിര്‍ തിരുവട്ടൂര്‍, സി.പി കരീം, അഷ്റഫ് അഴീക്കോട്, റാഫി കക്കാട്, ആശിര്‍ കണ്ണൂര്‍, മഹ്റൂഫ് പെരിങ്ങത്തൂര്‍, ബഷീര്‍ നടുവോട്, പി.സി.എം അബ്ദുള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഉമ്മര്‍ അരിപ്പാമ്പ്ര സ്വാഗതവും സിറാജ് കണ്ണവം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍