ഫോര്‍ക്കയ്ക്ക് പുതിയ ഭാരവാഹികള്‍
Tuesday, June 24, 2014 8:03 AM IST
റിയാദ്: റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ 'ഫോര്‍ക്ക'യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്തയിലെ ഷിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങളാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫോര്‍ക്കയുടെ ചെയര്‍മാനായി നാസര്‍ കാരന്തൂര്‍ ജനറല്‍ കണ്‍വീനറായി സനൂപ് പയ്യന്നൂര്‍ ട്രഷററായി ഉമ്മര്‍ മുക്കം എന്നിവരേയും രക്ഷാധികാരികളായി സാം സാമുവല്‍ പാറക്കല്‍, അമീര്‍ മലപ്പുറം എന്നിവരേയും തെരഞ്ഞെടുത്തു.

വൈസ് ചെയര്‍മാന്‍മാരായി സൈനുദ്ദീന്‍ കൊച്ചി, വിജയന്‍ നെയ്യാറ്റിന്‍കര, അനി അബ്ദുള്‍ അസീസ്, അലി ആലുവ, നിയാസ് വടകര കണ്‍വീനര്‍മാരായി സൈദു മീഞ്ചന്ത, ജാബിര്‍ സവാദ് കാളികാവ്, ഇസ്മായില്‍ കരോളം, ഷംസു പൊന്നാനി, സലാം പേരാമ്പ്ര പുനരധിവാസ കണ്‍വീനറായി ഉബൈദുള്ള ചീരംതൊടിക, മീഡിയ കണ്‍വീനറായി ബഷീര്‍ പറമ്പില്‍ എംബസി കണ്‍വീനറായി കെ.എം. അഷ്റഫ് എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസികളുടെ യാത്രാ പ്രശ്നം, പ്രവാസികള്‍ക്ക് നാട്ടില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രയാസം തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി എംബസിയിലും കേന്ദ്രഭരണാധികാരികള്‍ക്കും മെമ്മോറാണ്ടം നല്‍കാനും തീരുമാനിച്ചു. ഫോര്‍ക്കയുടെ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിക്കയും പ്രാദേശിക സംഘടനകളിലെ 25 വര്‍ഷം പൂര്‍ത്തിയായവരെ ഫോര്‍ക്ക ആദരിക്കാനൂം തീരൂമാനിച്ചു.

മികച്ച പ്രാദേശിക സംഘടനക്ക് നോര്‍ക്കയുടെ പുരസ്കാരം നല്‍കുമെന്ന് നോര്‍ക്ക കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട് അറിയിച്ചതായി ഫോര്‍ക്ക ഭാരവാഹികള്‍ പറഞ്ഞു. ഫോര്‍ക്കയും റിഫയും ഷിഫ അല്‍ജസീറ ക്ളിനിക്കുമായി സഹകരിച്ച് ലോകകപ്പ് ഫുട്ബോള്‍ ബിഗ് സ്ക്രീനില്‍ കാണാനുള്ള സൌകര്യവും പ്രവചന മല്‍സരവും സംഘടിപ്പിച്ചു. ഉമ്മര്‍ മുക്കം സ്വാഗതവും അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍