ഇഫ്താര്‍ സൌഹൃദ സംഗമം ജൂലൈ അഞ്ചിന്
Tuesday, June 24, 2014 8:02 AM IST
റിയാദ്: റിയാദിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ മുഴുവന്‍ സംഘടനകളുടേയും നേതൃത്വത്തില്‍ റിയാദ് ജനകീയ വേദി ഇഫ്താര്‍ സൌഹൃദ സംഗമം സംഘടിപ്പിക്കുന്നു.

ജൂലൈ അഞ്ചിന് (ശനി) മലസ് ഗോള്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് മലയാളി പൊതുസമൂഹത്തെ പങ്കെടുപ്പച്ചുകൊണ്ട് നടക്കുന്ന ഇഫ്താര്‍ മീറ്റില്‍ സൌദി മതകാര്യ മന്ത്രാലയത്തിലെ രണ്ട് പ്രമുഖര്‍ സംബന്ധിക്കും.

പരിപാടിയുടെ മുന്നോടിയായി കാരുണ്യത്തിന്റെ റമദാന്‍ എന്ന വിഷയത്തില്‍ ജനുവരി 26ന് (വ്യാഴം) രാത്രി 8.30ന് റമാദ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

ജനകീയ ഇഫ്താര്‍ സൌഹൃദത്തില്‍ പങ്കാളികളാകാനും സെമിനാറില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0509460972 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍