സാറാമ്മ ജോര്‍ജ് നിര്യാതയായി
Tuesday, June 24, 2014 8:00 AM IST
ന്യൂയോര്‍ക്ക്: ശാലോം അസംബ്ളീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകന്‍ പാസ്റര്‍ എം.ജി ജോണ്‍സന്റെ മാതാവ് സാറാമ്മ ജോര്‍ജ് (76) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച കുണ്ടറ എ.ജി ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കുശേഷം കുണ്ടറ എ.ജി സെമിത്തേരിയില്‍ നടത്തും.

മക്കള്‍: എം.ജി ജോണ്‍സണ്‍, ജസി, ഡെയ്സി, മേഴ്സി. മരുമക്കള്‍: മിനി, പാസ്റര്‍ കെ.എം. കുരുവിള, ജോഷ്വാ ചാക്കോ, അലക്സാണ്ടര്‍.

ഭര്‍ത്താവ് പാസ്റര്‍ എം.വൈ ജോര്‍ജിനൊപ്പം അസംബ്ളീസ് ഓഫ് ഗോഡ് സഭയോടുള്ള ബന്ധത്തില്‍ പ്രേഷിതവൃത്തിയിലായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം