ചെറുകിട സ്ഥാപനങ്ങളുടെ തൊഴിലാളികളുടെ പേരിലുള്ള ലെവി ഒഴിവാക്കി
Tuesday, June 24, 2014 4:22 AM IST
ജിദ്ദ: ഒമ്പതില്‍താഴെ തൊഴിലാളികള്‍ ജോലിചെയ്യുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് വിദേശികളായ തൊഴിലാളികളുടെ പേരില്‍ വര്‍ഷത്തില്‍ നല്‍കേണ്ട ലെവി സംഖ്യ 2400 റിയാല്‍ നല്‍കേണ്ടതില്ലന്ന സൌദി മന്ത്രി സഭ.

സൌദി കീരിടവകാശി സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ആയിരകണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആശ്വസം പകരുന്ന തീരുമാനമെടുത്തത്.

സൌദിയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും കീഴിലുള്ള വിദേശികളായ തൊഴിലാളികളുടെ പേരില്‍ ഏര്‍പ്പെടുത്തിയ അധിക ബാധ്യതയുടെ നഷ്ടങ്ങളേയും പ്രത്യാഘാതങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം നിര്‍ദേശം നല്‍കി.

25-12-1432 ലാണ് 353 നമ്പറായി സൌദിയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനും സ്ഥാപനങ്ങളും കമ്പനികളും 2400 റിയാല്‍ അധികമായി നല്‍കണമെന്ന വ്യവസ്ഥ പുറപ്പെടുവിച്ചത്. നിയമത്തില്‍നിന്നു സ്വദേശിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നാലു ജീവനക്കാരുള്ള സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ സ്വദേശിയായ ഉടമ മറ്റ് സഥാപനങ്ങളില്‍ ജോലിചെയ്യുകയോ രജിസ്റര്‍ ചെയ്യുകയോ പാടില്ലന്നും വ്യവസ്ഥയുണ്ടായിരുന്നു. ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയാണ് ഒമ്പതില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളേയും ഒഴിവാക്കിയത്.

പ്രസുതത നിയമത്തില്‍ സൌദി വനിതകളില്‍ വിദേശി ഭര്‍ത്താക്കന്മാരിലുണ്ടായ മക്കള്‍ക്കും സൌദി ഭര്‍ത്താക്കന്മാരില്‍ വിദേശിവനിതകളില്‍ പിറന്ന പൌരന്മാരുടെ പേരിലും സ്ഥാപനങ്ങള്‍ ലെവിയായി വര്‍ഷത്തില്‍ 2400 റിയാല്‍ നല്‍കേണ്ടതില്ലന്നും മന്ത്രി സഭാ നേരത്തെ തീരുമാനിച്ചിരുന്നു.

നിലവില്‍ 50 ശതമാനത്തില്‍ കുടുതല്‍ സൌദി ജീവനക്കാരുള്ള കമ്പനികളെ സൌദി തൊഴില്‍ മന്ത്രാലയം ലെവയില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.

തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമായിരുന്നു സൌെദിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍നിന്നും ഉയര്‍ന്നത്. തീരുമാനം ലെവി തീരുമാനം പിന് വലിക്കണമെന്ന് സൌെദി യിലെ വിവിധ ചേനപര് ഓഫ് കൌെസില് ഒറ്റക്കും കുട്ടായും തൊഴില് മന്ത്രിയോട് എന്ജി. ആദില് ഫറഖീഹിനോട് ആവശ്യപ്പെട്ടിരുന്നു

സൌദിയിലെ വിദേശി തൊഴിലാളികളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ലെവി അമിത വിലക്കയറ്റം സൃഷ്ടിക്കുമെന്നായിരുന്നു പരാതി. എന്നാല്‍ വിദേശികളെ നിലനിര്‍ത്തുന്നതിലുള്ള ചെലവ് വര്‍ധിപ്പിച്ച് പകരം സ്വദേശികള്‍ക്ക് നിയമനം നല്‍കാന്‍ സ്വകാര്യസ്ഥാപനങ്ങളെ പ്രേരിപ്പിക്കുക എന്നതായിരുനന്നു ഇതിന് മന്ത്രി വിശദികരണം നല്‍കിയത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം