റിയാദ് മലപ്പുറം ജില്ലാ കെഎംസിസി 'റിവൈവ് 2014'
Tuesday, June 24, 2014 4:21 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി പ്രഖ്യാപിച്ച 'റിവൈവ് 2014' കാമ്പയിന് റിയാദില്‍ തുടക്കമായി. പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന കാമ്പയിന്റെ ഉദ്ഘാടനം പ്രമുഖ ട്രെയിനറും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അബ്ദുള്‍ സത്താര്‍ നിര്‍വഹിച്ചു. പ്രവാസലോകത്തെ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായി നിലനില്‍ക്കുന്ന കെഎംസിസി സംഘടിപ്പിച്ച റിവൈവ് 2014 ക്യാമ്പയിന്‍ മുഴുവന്‍ പ്രവാസികള്‍ക്കും ഉപകാരപ്രദമായിത്തീരുമെന്ന് ഡോ. അബ്ദുള്‍ സത്താര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുസമദ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ റഫീഖ് പാറക്കല്‍, മൊയ്തീന്‍ കോയ, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ഉസ്മാന്‍ അലി പാലത്തിങ്കല്‍, യു.പി മുസ്തഫ, സുബൈര്‍ അരിമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇബ്രാഹിം സുബ്ഹാന്‍, ജിഫിന്‍ അരീക്കോട്, ബഷീര്‍ പാങ്ങോട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഉദ്ഘാടന പരിപാടിയോടനുബന്ധിച്ചു മാധ്യമ വിചാരണയും മുസ്ലിം സമൂഹവും എന്ന വിഷയത്തില്‍ നടന്ന പൊതു ചര്‍ച്ചയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹമീദ് വാണിമേല്‍, നജിം കൊച്ചുകലുങ്ക്, അര്‍ശുല്‍ അഹമ്മദ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. എല്‍.കെ അജിത്, സമദ് പെരുമുഖം, സുധീര്‍ കുമ്മിള്‍, ജലീല്‍ മാസ്റ്റര്‍, സുഫ്യാന്‍ അബ്ദുസലാം, ഉബൈദ് എടവണ്ണ, ശിഹാബ് വെങ്ങൂര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചര്‍ച്ചയില്‍ സജീവമായി ഇടപെട്ടു.

ജില്ലാ ഭാരവാഹികളായ യൂനുസ് താഴെക്കോട്, അഡ്വ. അനീര്‍ ബാബു, സാജിദ് മൂന്നിയൂര്‍, മുജീബ് ഇരുമ്പുഴി, അസീസ് വെങ്കിട്ട, അഷ്റഫ് കല്‍പ്പകഞ്ചേരി, അലി ഹസന്‍ മൈത്ര, ഷാഫി എ.സി, ഇഖ്ബാല്‍ കാവന്നൂര്‍, ഷൌക്കത്ത് കടമ്പോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശുഹൈബ് പനങ്ങാങ്ങര സ്വാഗതവും മൊയ്തീന്‍കുട്ടി തെന്നല നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍