ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി കൂദാശയും അനുമോദനസ്മ്മേളനവും
Tuesday, June 24, 2014 3:59 AM IST
ഷിക്കാഗോ: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ രണ്ടാമത്തെ വലിയ ഇടവകയായ എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയ്ക്കുവേണ്ടി (905 ട. ഗലി അ്ല, ഋഹാവൌൃ, കഘ 60126) പുതുതായി നിര്‍മ്മിച്ച വി. മദ്ബഹായുടേയും, ദേവാലയ സമുച്ചയത്തിന്റേയും കൂദാശാകര്‍മം ജുണ്‍ മാസം 20, 21 തീയതികളില്‍ ഭദ്രാസനമെത്രാപ്പോലീത്താ അലക്സിയോസ് മാര്‍ യൂസേബിയോസിന്റ മുഖ്യകാര്‍മികത്തതിലും, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. ഗബ്റീയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപ്പൊലീത്താമാരുടെ സഹകാര്‍മികത്വത്തിലും നടത്തപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ബഹുമാനപ്പെട്ട തിരുമേനിമാരെ പള്ളിയങ്കണത്തിലേക്ക് സ്വീകരിച്ചാനയിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് സന്ധ്യാനമസ്കാരവും, കൂദാശയുടെ ഒന്നാംഭാഗവും, പൊതുസമ്മേളനവും നടന്ന. ഇടവകമെത്രാപ്പൊലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ബ. തിരുമേനിമാരെക്കൂടാതെ , വിവിധ സഭാപ്രതിനിധികള്‍, വിവിധ ആത്മീയസംഘടനാപ്രതിനിധികള്‍, ഷിക്കാഗോയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. ഔസഫ് സയീദ് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ,അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ഇല്ലിനോയ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഷീലാ സൈമണ്‍ എന്നിവരുടെ ആശംസാസന്ദേശങ്ങള്‍ സഭയില്‍ വായിച്ചു. വികാരി റവ. ഡോ. നൈനാന്‍ വി. ജോര്‍ജ് സ്വാഗതപ്രസംഗം നടത്തി. ട്രസ്റി ജോണ്‍ മുളംതറ കൃതഞ്ജത പ്രകാശിപ്പിച്ചു. തുടര്‍ന്ന് അത്താഴസത്ക്കാരവും നടന്നു.

21-ന് രാവിലെ പ്രഭാത പ്രാര്‍തനയോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കൂദാശയുടെ രണ്ടാം ഭാഗവും അതേത്തുടര്‍ന്ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്തില്‍ വി. കൂര്‍ബാനയും അനുഷ്ഠിക്കപ്പെട്ടു .സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഏകദേശം 3 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തില്‍ ആരാധനാസൌകര്യങ്ങള്‍ കൂടാതെ സണ്‍ഡേസ്കൂളിനായി 15 ക്ളാസ് മുറികള്‍ കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറികള്‍, 400 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, 140 കാര്‍ പാക്കിങ്ങ് എന്നിവയും ഉള്‍പെടും. 3 ദേശീയ പാതകളുടെ സമീപമായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് ഒരു നല്ല മുതല്‍കൂട്ടാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം