അമേരിക്കന്‍ മലയാളി ദീപുരാജിന് അംഗീകാരം
Monday, June 23, 2014 8:09 AM IST
മയാമി: ഫ്ളോറിഡയിലെ കൈസര്‍ യൂണിവേഴ്സിറ്റി, അമേരിക്കന്‍ മലയാളിയായ ദീപുരാജ് ദിവാകരന് ഗ്രാജുവേറ്റ് ഓഫ് ഡിസ്റിംഗ്ഷന്‍ 2014 അവാര്‍ഡ് നല്‍കി ആദരിച്ചു.

ഈ വര്‍ഷത്തെ ഗ്രാജുവേഷന്‍ സെറിമണിയില്‍ 400 വിദ്യാര്‍ഥികളില്‍നിന്നും ചെന്നിത്തല സ്വദേശിയായ ദിവാകരന്റെയും പത്മിനി ദിവാകരന്റെയും മകനായ ദീപുരാജന് ഫിസിക്കല്‍ തെറാപ്പി പ്രോഗ്രാമില്‍ ഉന്നത മാര്‍ക്കു നേടിയതിനാണ് ഈ അംഗീകാരം.

2009 ല്‍ സൌത്ത് ഫ്ളോറിഡയില്‍ സ്ഥിരതാമസമാക്കുകയും ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ കൈസര്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഉന്നത മാര്‍ക്കോടുകൂടി പാസായ ദീപുരാജ്, രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്. ഭാര്യ: വൈക്കം സ്വദേശി ബിന്ദു ഫ്ളോറിഡ മെഡിക്കല്‍ സെന്ററില്‍ നഴ്സാണ്. മക്കള്‍: ദിയ, ധന. സഹോദരി: ദീപ്തി റാണി (സ്കൂല്‍ അധ്യാപിക).

റിപ്പോര്‍ട്ട്: എബി ആനന്ദ്