ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് സിംഹാസന പള്ളി പെരുന്നാള്‍ ജൂണ്‍ 28, 29 തീയതികളില്‍
Monday, June 23, 2014 8:08 AM IST
ഹൂസ്റണ്‍: സെന്റ് പീറ്റേഴ്സ് സിംഹാസന പള്ളിയുടെ വാര്‍ഷിക പെരുന്നാളും പരിശുദ്ധ പത്രോസ്, പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മയും 2014 ജൂണ്‍ 28,29 തീയതികളില്‍ പൂര്‍വാധികം ഭംഗിയായി നടത്തും.

28-ന് (ശനി) 5.30-ന് കൊടിയേറ്റ്, തുടര്‍ന്ന് 5.45-ന് സന്ധ്യാപ്രാര്‍ഥന, വിവിധ കലാപരിപാടികള്‍, ഡിന്നര്‍ എന്നിവ നടക്കും.

29-ന് (ഞായര്‍) 8.15-ന് പ്രഭാത പ്രാര്‍ഥനയും 9.15-ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ചസദ്യയും ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാന മധ്യേ പരിശുദ്ധന്മാരോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും, പെരുന്നാള്‍ ഏറ്റു കഴിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി വന്ദ്യ തോമസ് ഇട്ടി കോര്‍എപ്പിസ്കോപ്പയും സഹവികാരി ഫാ. ഷിനോജ് ജോസഫും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി സ്കറിയ (പ്രസിഡന്റ്) 832 878 8921, അജി സി. പോള്‍ (സെക്രട്ടറി) 832 221 2912, സാബു മത്തായി (ട്രസ്റി) 832 603 9034.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം