ഐസിഎഫ് സാന്ത്വന സംഗമം നടത്തി
Monday, June 23, 2014 8:06 AM IST
ജിദ്ദ: മിഷന്‍ 2014 കാമ്പയിനിന്റെ ഭാഗമായി ജിദ്ദ ഐസിഎഫ് സാന്ത്വന സംഗമവും വോളന്റിയര്‍ സമര്‍പ്പണവും നടത്തി. വെള്ളിയാഴ്ച രാവിലെ ശറഫിയ മര്‍ഹബയില്‍ നടന്ന സംഗമം വി.പി.എ. തങ്ങള്‍ ആഭീരി അംഗങ്ങള്‍ക്ക് തൊപ്പി നല്‍കി ഉദ്ഘാടനം ചെയ്തു. അര്‍പ്പണബോധത്തോടെ തങ്ങളുടെ കര്‍മ്മ വീഥിയി സജീവമാവാന്‍ അദ്ദേഹം അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി സാന്ത്വനം കവീനര്‍ പി.കെ. അബ്ദുറബ് ചെമ്മാട് പ്രതിജ്ഞാവാചകം ചെല്ലിക്കൊടുത്തു.

ജിദ്ദയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത സന്നദ്ധ വോളന്റിയര്‍മാരാണ് സംഗമത്തില്‍ പങ്കെടുത്തത്. സേവന ഗോഥയിലിറങ്ങുന്ന അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ളാസിന് പ്രശസ്ത ട്രെയിനിയും കണ്‍സള്‍ട്ടന്റുമായ ബി.എം. മുഹ്സിന്‍ കിഴിശേരി നേതൃത്വം നല്‍കി. ശാഫി മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ അബ്ദുള്‍ ഗഫൂര്‍ വാഴക്കാട് സ്വാഗതവും ബഷീര്‍ പറവൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍