ഗുഡ്ഗാവില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന ധ്യാനം ജൂണ്‍ 28 മുതല്‍
Monday, June 23, 2014 8:04 AM IST
ന്യൂഡല്‍ഹി: ഗൂഡ്ഗാവ് തിരുഹൃദയ ദേവാലയത്തില്‍ ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ഗുഡ്ഗാവ് യൂണിന്റെ ആഭിമുഖ്യത്തില്‍ ധ്യാനം നടത്തുന്നു. ജൂണ്‍ 28, 29 തീയതികളില്‍ നടക്കുന്ന മരിയന്‍ ധ്യാനം നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷനും കപ്പൂച്ചിന്‍ സഭയുടെ പ്രൊവിന്‍ഷ്യാളുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കാലാണ്. ഗുഡ്ഗാവ് മെഡിസിറ്റി ഹോസ്പിറ്റലിന് അടുത്തുള്ള കമ്യൂണിറ്റി സെന്ററിലാണ് ധ്യാനം. ഹുദ സിറ്റി മെട്രോ സ്റേഷനില്‍നിന്നും വാഹനസൌകര്യം ഉണ്ടായിരിക്കും.

28ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെയും 29ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം.

2010ലെ ക്രിസ്ത്യന്‍ ഡൈവോഷണല്‍ മ്യൂസിക് ഡയറക്ടര്‍ അവാര്‍ഡ് ലഭിച്ച സുമേഷ് കൂട്ടിക്കല്‍ ആണ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9560015259, 9717584457, 9540294524, 9911494986, 8010670650.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്