കൈരളി രചനാമത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി
Monday, June 23, 2014 8:02 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്കോസ്റ് മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ രചനാമത്സര സമ്മാനദാനം ഇന്ത്യന്‍ സ്കൂളില്‍ നടന്നു. സമ്മാനദാന പരിപാടി കോണ്‍സുല്‍ ബര്‍ദോളി ഉദ്ഘാടനം ചെയ്തു. ഫുജൈറ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അബൂബക്കര്‍ മുഖ്യാതിഥിയായിരുന്നു. അഷ്റഫ്, സുഭാഷ് എന്നിവര്‍ ആശംസ നേര്‍ന്നു. സി.കെ ലാല്‍ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.