അയനം ഓപ്പണ്‍ ഫോറം യാത്രയയപ്പ് നല്‍കി
Monday, June 23, 2014 8:01 AM IST
കുവൈറ്റ്: കുവൈറ്റിലെ മലയാളി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അയനം ഓപ്പണ്‍ ഫോറം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുള്‍ കലാമിന് യാത്രയയപ്പ് നല്‍കി.

ഒരു പതിറ്റാണ്േടാളമായി വിവിധ സാമൂഹിക സംഘടനകളിലൂടെ സജീവമായി പ്രവര്‍ത്തിച്ച കലാമിന്റെ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റിലെ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു. അയനം ഓപ്പണ്‍ ഫോറം ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍, ജോയിന്റ് കണ്‍വീനര്‍ ഇക്ബാല്‍ കുട്ടമംഗലം എന്നിവര്‍ അബ്ദുള്‍കലാമിനു ഉപഹാരം നല്‍കി. അബ്ദുല്‍ ഫത്താഹ് തൈയില്‍, ഷെരീഫ് താമരശേരി, സാബു എം.പീറ്റര്‍, അസീസ് തിക്കൊടി, ഷാജി രഘുവരന്‍, മുഹമ്മദ് റഫീഖ്, മുഹമ്മദ് റിയാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിച്ചു. അബ്ദുള്‍ കലാം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍