ഫിമ പ്രതിനിധികള്‍ ഫര്‍വാനിയ ഗവര്‍ണറെ സന്ദര്‍ശിച്ചു
Monday, June 23, 2014 8:01 AM IST
കുവൈറ്റ് : ഫര്‍വാനിയ ഗവര്‍ണറായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റ ഷേഖ് ഫൈസല്‍ അല്‍ ഹമൂദ് മാലിക് അല്‍ സബയെ ഇന്ത്യന്‍ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലിം അസോസിയേഷന്‍ (ഫിമ) പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

വിദേശികള്‍ പ്രത്യേകിച്ച് ഇന്ത്യക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന മേഖലയെന്ന നിലക്ക് അവര്‍ നേരിടുന്ന പ്രശ്നങ്ങളും അനുഭവിക്കുന്ന പ്രയാസങ്ങളെയും പറ്റി താന്‍ ബോധാവാനെന്നും വിദേശി സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി തന്നാലാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയും കുവൈറ്റും തമിലുള്ള ചരിത്രപരമായ ബന്ധം അനുദിനം ശക്തിപ്പെട്ടുവരുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിമ ഇഫ്താര്‍ വിരുന്നിനുള്ള ക്ഷണം സ്വീകരിച്ച ഗവര്‍ണര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ പിന്തുണ ഉറപ്പുനല്‍കി. ഫിമ പ്രസിഡന്റ് സിദ്ദിക്ക് വലിയകത്ത്, ഖജാന്‍ജി സലിം ദേശായി , മുഹമ്മദ് മന്‍ഷുദ്ദീന്‍ എന്നീവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍