വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ 'വെളിച്ചം' പതിനൊന്നാം മോഡ്യൂള്‍ പ്രകാശനം ചെയ്തു
Monday, June 23, 2014 7:58 AM IST
കുവൈറ്റ് : വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരീക്ഷയായ 'വെളിച്ചം' പതിനൊന്നാം മോഡ്യൂളിന്റെ പ്രകാശന കര്‍മ്മം മസ്ജിദുല്‍ കബീറില്‍ നടന്ന സംഗമത്തില്‍ ഐഐസി സാമ്പത്തികകാര്യ സെക്രട്ടറി മുഹമ്മദ് ബേബി ഉമ്മര്‍ കോഴിക്കോടിന് നല്‍കി നിര്‍വഹിച്ചു.

മുജാഹിദ് സ്റുഡന്‍സ് മൂവ്മെന്റ് (എംഎസ്എം) മലപ്പുറം വെസ്റ് ജില്ലാ പ്രസിഡന്റ് സാബിക് പുല്ലൂര്‍ മുഖ്യാഥിതിയായിരുന്നു. ഐഐസി പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, വെളിച്ചം സെക്രട്ടറി യൂനുസ് സലീം, എന്‍ജിനിയര്‍ സി.കെ അബ്ദുള്‍ലത്തീഫ്, ടി.എം അബ്ദുറഷീദ് എന്നിവര്‍ പ്രസംഗിച്ചു.

മര്‍ഹും മുഹമ്മദ് അമാനി മൌലവിയുടെ സമ്പൂര്‍ണ പരിഭാഷയെ അവലംബിച്ച് നടത്തുന്ന പരീക്ഷ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് നടന്നുവരുന്നത്. ക്ളാസില്‍ പങ്കെടുക്കാതെ വീട്ടിലിരുന്ന് സ്വയം വായിച്ചാണ് ഉത്തരം കണ്െടത്തേണ്ടത്.

പതിനൊന്നാം മോഡ്യൂളിന്റെ ഉത്തര പേപ്പര്‍ ഓഗസ്റ് ഒന്നിന് മുമ്പായി ഐഐസി കൌണ്ടറുകളില്‍ നല്‍കേണ്ടതാണ്.

വിജയികള്‍ക്ക് എയര്‍ടിക്കറ്റ് അടക്കമുള്ള വലിയ സമ്മാനങ്ങളാണ് നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക്: 99776124, 97186719.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍