സാല്‍മിയ മേഖലയില്‍ സൌജന്യ മാതൃഭാഷ ക്ളാസുകള്‍ക്ക് തുടക്കമായി
Monday, June 23, 2014 7:57 AM IST
കുവൈറ്റ്: 'മലയാളത്തെ രക്ഷിക്കൂ സംസ്കാരത്തെ തിരിച്ചറിയൂ' എന്ന മുദ്രാവാക്യവുമായി 1990 കളില്‍ കേരള ആര്‍ട്ട് ലവേഴ്സ് ആസോസിയേഷന്‍, കല കുവൈറ്റ് തുടക്കം കുറച്ച അവധികാല സൌജന്യ മാതൃഭാഷ പഠനപദ്ധതിയുടെ ഈ വര്‍ഷത്തെ ക്ളാസുകള്‍ക്ക് സാല്‍മിയ മേഖലയില്‍ തുടക്കമായി.

ജൂണ്‍ 15 ന് (ഞായര്‍) വൈകുന്നേരം ആറിന് ഞഋഉഎഘഅങഋ അഡഉകഠഛഞകഥഅഠഒകഘ കല സാല്‍മിയ മേഖല സെക്രട്ടറി രാജന്‍ കുളക്കടയുടെ അധ്യക്ഷയില്‍ ചേര്‍ന്ന ചടങ്ങില്‍ രക്ഷിതാക്കളുടേയും കുട്ടികളുടേയും സാന്നിധ്യത്തില്‍ കലയുടെ പ്രസിഡന്റ് ജെ.സജി അധ്യാപികമാരായ ജേഷ്മ, ശ്യാമ, എന്നിവര്‍ക്ക് മലയാളം പാഠാവലി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സാല്‍മിയ മാതൃഭാഷ മേഖല കണ്‍വീനര്‍ രമേശ് കണ്ണപുരം സ്വാഗതം ചെയ്തു.

കലയുടേ ജനറല്‍ സെക്രട്ടറി ടി.വി ജയന്‍, അനില്‍ ആറ്റുവ, സ്റീഫന്‍ ഏബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാല്‍മിയ യുണിറ്റ് കണ്‍വീനര്‍ അരുണ്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രമേഷ് കണ്ണപുരം 50698344, അനില്‍ ആറ്റുവ 99794883, മധുകൃഷ്ണന്‍ 96639664.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍