ഡെലവെയര്‍ മലയാളി അസോസിയേഷന്‍ പിക്നിക്ക് നടത്തി
Monday, June 23, 2014 5:24 AM IST
ഡെലവെയര്‍: ഡെലവെയര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈവര്‍ഷത്തെ അസോസിയേഷന്‍ പിക്നിക്ക് ജൂണ്‍ 14-ന് ശനിയാഴ്ച ലംപ്സ് പോണ്ട് സ്റേറ്റ് പാര്‍ക്കില്‍ വെച്ച് നടത്തി. പ്രവര്‍ത്തനമികവിലും അംഗത്വത്തിലും മുന്നിലുള്ള ഡെലവെയര്‍ മലയാളി അസോസിയേഷന്‍ വിവിധ കലാ-കായിക പരിപാടികള്‍ 140-ല്‍പ്പരം കുടുംബാംഗങ്ങളുടേയും, വിവിധ കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ നടത്തിയ പിക്നിക്ക് വന്‍ വിജയമായിത്തീര്‍ന്നു.

വിവിധ പ്രായപരിധിയില്‍പ്പെട്ട ആളുകള്‍ക്ക് ഉല്ലസിക്കുവാനും ആഹ്ളാദം പങ്കിടുവാനും ഈ പിക്നിക്ക് വഴിയൊരുക്കി. കുട്ടികള്‍ക്കായി നടത്തിയ പരിപാടികള്‍ എല്ലാവരുടേയും മനംകവര്‍ന്നു. പരിപാടികളുടെ അവസാനം യുവജനത ഫാദേഴ്സ് ഡേ ആഘോഷിച്ചത് പിക്നിക്കിന് പകിട്ടാര്‍ന്നു. പിക്നിക്ക് വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവരോടും ഡെലവെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലോറന്‍സ് അല്‍മേഡിയ പ്രത്യേക നന്ദി രേഖപ്പെടുത്തി. അജിത് ചാണ്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം