തോമസ് റ്റി ഉമ്മനെ വിജയിപ്പിക്കുക: ബിനു ജോസഫ്, റോയി ചെങ്ങന്നൂര്‍
Monday, June 23, 2014 5:23 AM IST
ന്യൂയോര്‍ക്ക്: കര്‍മശേഷിയും, സംഘടനാപാടവവും, മലയാളി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും അതോടൊപ്പം ദീര്‍ഘവീക്ഷണവുമുള്ള തോമസ് റ്റി ഉമ്മന്‍ ഫോമാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടണമെന്ന് ബിനു ജോസഫ് (പ്രസിഡന്റ്, യോങ്കെഴ്സ് മലയാളീ അസോസിയേഷന്‍), റോയി ചെങ്ങന്നൂര്‍ (പ്രസിഡന്റ്, റോക്ക് ലാന്‍ഡ് ഓറഞ്ച് മലയാളി അസോസിയേഷന്‍) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന , മാതൃരാജ്യവു മായുള്ള നല്ല ബന്ധം നിലനിര്ത്തുവാന്‍ യത്നിക്കുന്ന , ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രയോജനം തലമുറകള്ക്ക് പങ്കു വെക്കുന്ന ഒരു മഹാപ്രസ്ഥാനമായി ഫോമായെ വളര്ത്തുവാന്‍ അനുയോജ്യരായ നേതൃനിരയാണാവശ്യം. തന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നേതാവാണെന്ന് തോമസ് റ്റി ഉമ്മന്‍ തെളിയിച്ചു കഴിഞ്ഞതായും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജയചന്ദ്രന്‍ രാമകൃഷ്ണന്‍