സജി ഏബ്രഹാം ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി
Monday, June 23, 2014 5:22 AM IST
ന്യൂയോര്‍ക്ക്: ഫോമയുടെ ആദ്യകാല പ്രവര്‍ത്തകനും, സ്ഥാപക കമ്മിറ്റി അംഗവുമായ സജി ഏബ്രഹാം ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് നോര്‍ത്ത് അമേരിക്കയില്‍ മുഖ്യധാരാ രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനശൈലിയുമായി ഫ്രണ്ട്സ് ഓഫ് തിരുവല്ല, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക്, ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫോമാ ന്യൂസിന്റെ ആദ്യ ചീഫ് എഡിറ്റര്‍, കാര്‍ണിവല്‍ ഗ്ളോറിയില്‍ വിജയകരമായി അരങ്ങേറിയ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളിലും തനതായ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്നു.

സംഘടനാ നേതാക്കളുമായും, പ്രവര്‍ത്തകരുമായും വളരെ നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്നതും, സംഘടനയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്ഷ നിര്‍ദേശം നല്‍കുന്നതും, അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ ഫോമയ്ക്ക് ശാഖകള്‍ തുടങ്ങുവാന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണ്. പ്രവര്‍ത്തന പരിചയവും, സംഘടനാ പാടവവും കൈമുതലായുള്ള സജി ഏബ്രഹാം, ഫോമാ നാഷണല്‍ അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കടന്നുവരുന്നത് ഫോമയുടെ ഭാവി പ്രവര്‍ത്തനത്തിന്, അദ്ദേഹത്തിന്റെ വിലപ്പെട്ട സേവനം പൂര്‍ണ്ണമായും പ്രയോജനപ്പെടുമെന്ന് വിവിധ റീജിയനുകളില്‍ നിന്നുമുള്ള സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പ്രത്യാശ പ്രകടിപ്പിക്കുകയും, പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം