കല കുവൈറ്റ് മെഹബുള്ളയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, June 21, 2014 9:10 AM IST
കുവൈറ്റ്: കല കുവൈറ്റ് അബൂഹലീഫ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹൌസ് ഓഫ് ട്രേഡ് (എച്ച്ഒടി) കമ്പനിയുടെ സഹകരണത്തോടെ മെഹബുള്ള ക്യാമ്പില്‍ മെഡിക്കല്‍ പരിശോധന സംഘടിപ്പിച്ചു.

കല കുവൈറ്റ് പ്രസിഡന്റ് ജെ. സജി പരിപാടി ഉദ്്ഘാടനം ചെയ്തു. സുദര്‍ശനന് സ്വാഗതമാശംസിച്ച യോഗത്തില്‍ എച്ച്ഒടി മേധാവി സുരേന്ദ്ര ഭാടിയ, സുഗതകുമാരി, അനില്‍ കുക്കിരി, എന്നിവര്‍ പ്രസംഗിച്ചു. ഡോ . അനന്തിനോടൊപ്പം ജൈസണ്‍ മാത്യു, അനീഷ് എസ്. നായര്‍, ലിബിന്‍ ഏബ്രഹാം, ലിന്റോ, പ്രിന്‍സ് കെ. ജോസഫ്, തോമസ് എന്നീ പാരാമെഡിക്കല്‍ സ്റാഫും ക്യാമ്പില്‍ പങ്കെടുത്തു.

കല സാമൂഹ്യവിഭാഗം സെക്രട്ടറി മിക്കില്‍ ജോണ്‍സണ്‍, സന്തോഷ് സി.എസ്. വിനോദ്, കലയുടെ അബൂഹലീഫ യൂണിറ്റ് പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍