ടാമ്പയില്‍ 'സ്നേഹസംഗീതം' ജൂണ്‍ 22ന്
Saturday, June 21, 2014 9:07 AM IST
ടാമ്പാ: അമേരിക്കയില്‍ സ്നേഹസംഗീതമായി പെയ്തുതിറങ്ങിയ സ്റീഫന്‍ ദേവസി ഇനി ടാമ്പ മലയാളികളുടെ മുന്നിലേക്ക്. ജൂണ്‍ 22ന് (ഞായര്‍) വൈകുന്നേരം ആറിന് വാല്‍റിക്കോയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിലാണ് (2620 ണമവെശിഴീി ഞീമറ, ഢമഹൃശരീ, എഘ33594) നടക്കുന്നത്.

സ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകനും ക്രൈസ്തവ ഭക്തിഗാനമേഖലയിലെ അഗ്രഗണ്യനും ലോകമെങ്ങുമുളള മലയാള ക്രൈസ്തവ മാനസങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഗായകനുമായ ബിനോയ് ചാക്കോ, ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്റാര്‍ വിജയി ജോബ് കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്ത ഗായിക സിസിലി എബ്രഹാം എന്നിവരും 'സ്നേഹ സംഗീതം' സംഗീത വിരുന്നിന് മാറ്റു കൂട്ടുന്നു. സ്റീഫനു പുറമെ ജോസി ജോണ്‍ (ഗിറ്റാര്‍), നിര്‍മല്‍ സേവ്യര്‍ (ഡ്രംസ്), ഷോമി ഡേവിസ്(പെര്‍ക്കഷന്‍), ജോസി ആലപ്പുഴ (ഫ്ളൂട്ട്, സാക്സോഫോണ്‍) , സ്റീഫന്‍ ദേവസിയുടെ ജ്യേഷ്ഠ സഹോദരനും പ്രമുഖ മ്യുസീഷ്യനും പരിപാടിയുടെ പ്രോഗ്രാം ഡയറക്ടറുമായ സാം ദേവസി. കേരളത്തിലെ പ്രമുഖനായ സൌണ്ട് എന്‍ജിനിയര്‍ ടെന്നിസണ്‍ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും സ്നേഹസംഗീതം 2014 നെ മികവുറ്റതാക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് വിനോയ് ജോര്‍ജ്(813) 5084972, (863) 399 9655, റോയി(718) 9085415, മനോജ്(727) 2262297, ജോമോന്‍ കുളപ്പുരയ്ക്കല്‍(863)7094434 വെബ്സൈറ്റ് ംംം.മാുേമരീിരലൃ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം