പ്രവാസി മലയാളി ഫെഡറേഷന്‍ ഡിഎഫ്ഡബ്ള്യു പ്രവര്‍ത്തകയോഗം ജൂണ്‍ 22ന്
Saturday, June 21, 2014 9:07 AM IST
സണ്ണിവെയ്ല്‍: പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് ഫോര്‍ട്വര്‍ത്ത് മെട്രോപ്ളക്സിലെ പ്രവര്‍ത്തക സമ്മേളനം ജൂണ്‍ 22ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് സണ്ണിവെയ്ല്‍ ഗ്ളെന്‍വ്യവില്‍ ചേരുമെന്ന് പിഎംഎഫ് ഡിഎഫ് ഡബ്ള്യു യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന്‍, സെക്രട്ടറി സിജു വി. ജോര്‍ജ്, ട്രഷറര്‍ രാജന്‍ മേപ്പുറം എന്നിവര്‍ അറിയിച്ചു.

ഓഗസ്റ് 14, 15 16,17 തീയതികളില്‍ കോട്ടയത്തു നടക്കുന്ന ഗ്ളോബല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുവേണ്ടി ചേരുന്ന സമ്മേളനത്തില്‍ പിഎംഎഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് രാജന്‍ 214 287 3135, സിജു പി. ജോര്‍ജ് 214 282 7458, ഷാജി രാമപുരം 972 261 4221.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍