വിന്‍ ഗോപാല്‍ ഡമോക്രാറ്റ് സ്റ്റേറ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍
Saturday, June 21, 2014 9:02 AM IST
ന്യുജഴ്സി: ഡമോക്രാറ്റിക്ക് പാര്‍ട്ടി ന്യൂജേഴ്സി മോണ്‍ മൌണ്ട് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സ്തുത്യര്‍ഹ സേവനം നടത്തിയതിന് അംഗീകാരമായി ന്യൂജേഴ്സി ഡമോക്രാറ്റില്‍ സംസ്ഥാന ഡെപ്യൂട്ടി വൈസ് ചെയര്‍മാനായി സംസ്ഥാന അധ്യക്ഷന്‍ ജോണ്‍ ക്യൂറി ഇന്ത്യന്‍ വംശജനായ വിന്‍ ഗോപാലിനെ നിയമിച്ചു.

2011 ല്‍ ന്യുജഴ്സി സ്റ്റേറ്റ് സെനറ്റിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. വിന്‍ ഗോപാലിന് 27 വയസുളളപ്പോള്‍ ജൂണ്‍ 2012 ല്‍ ന്യുജഴ്സിയിലെ ഏറ്റവും പ്രായം കുറഞ്ഞ കൌണ്ടി ചെയര്‍മാനായി നിയമിച്ചിരുന്നു.

ന്യൂജേഴ്സി രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുളള നൂറു രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പ്രാഥമ സ്ഥാനം വിന്‍ ഗോപാലിനുണ്ടായിരുന്നു.

ഇന്ത്യന്‍ വംശജനായി വിന്‍ ഗോപാല്‍ പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. ന്യൂജേഴ്സി ലോംഗ് ബ്രാഞ്ചില്‍ താമസിക്കുന്ന വിന്‍ ഗോപാല്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് അഭിമാനമാണ്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളാണ് വിന്‍ ഗോപാലിനെ കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍