ഫാ. ഡോ. വൈ.ടി. വിനയരാജിന് യാത്രാ മംഗളം
Saturday, June 21, 2014 9:02 AM IST
ഷിക്കാഗോ: ലൂഥറന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും നാലു വര്‍ഷത്തെ ഉപരിപഠനത്തിനുശേഷം, ഫിലാഡല്‍ഫിയില്‍ ഡോക്ടറേറ്റ് നേടി. പുതിയ നിയമന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോയ മാര്‍ത്തോമ സഭയുടെ അഭിമാനമായ ഫാ. ഡോ. വൈ. റ്റി. വിനയരാജിന് വൈദികരും സുഹൃത്തുക്കളും ചേര്‍ന്ന് ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രാ മംഗളം നേര്‍ന്നു.

സഭയുടെ വടക്കേ ഇന്ത്യയിലെ വൈദിക പഠന കേന്ദ്രമായ ഡല്‍ഹിക്കുസമീപം ഫരീദാബാദിലെ ധര്‍മ്മ ജ്യോതി സെമിനാരിയിലെ അധ്യാപകനായിട്ടാണ് അച്ചന്റെ പുതിയ നിയമനം.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ അച്ചന്‍ ഒരു എഴുത്തുകാരനും വാഗ്മിയും ആദര്‍ശ ധീരനുമാണ്. മാര്‍ത്തോമ സഭയുടെ തെക്കന്‍ തിരുവിതാംകൂര്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉടലെടുത്ത പ്രദേശത്തുനിന്നും ഇപ്രകാരം ഒരാള്‍ ഉപരിപഠനം പൂര്‍ത്തിയാക്കുന്നത് സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്.

അച്ചന് യാത്രാ മംഗളം നേരുന്നതിന് ലംബാര്‍ഡ് സെന്റ് തോമസ് മാര്‍ത്തോമ വികാരി ഫാ. ഷാജി തോമസ്, ഫ്രാങ്ക്ഫര്‍ട്ട് ബെഥേല്‍ മാര്‍ത്തോമ വികാരി ഫാ. ജോര്‍ജ് ചെറിയാന്‍, ഉറ്റ സുഹൃത്തുക്കളായ ഏബ്രഹാം കെ. ഏബ്രഹാം, ബിജോയി, തോമസ് മാത്യു എന്നിവര്‍ കുടുംബമായി എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം