'എന്റെ നാട് എന്റെ സ്വന്തം നാട്' മലര്‍വാടി വെക്കേഷന്‍ പ്രോജക്ട് പ്രകാശനം ചെയ്തു
Saturday, June 21, 2014 9:00 AM IST
ജിദ്ദ: ഈ അവധിക്കാലത്തും തുടര്‍ന്നുള്ള മാസങ്ങളിലുമായി സ്വന്തം നാടിനെയും മലയാളത്തെയും മലയാലത്തനിമയെയും അടുത്തറിയാനും അവധിക്കാലം ഉല്ലാസപ്രദവും ആനന്ദകരവുമാക്കുന്നതിന്റെ ഭാഗമായി മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന വെക്കേഷന്‍ പ്രോജക്ടിന്റെ ജിദ്ദ സൌത്ത് ചാപ്റ്റര്‍ ഉദ്ഘാടനവും പ്രകാശനവും ഗള്‍ഫ് മാധ്യമം ജിദ്ദ ബ്യൂറോ ഇന്‍ ചാര്‍ജ് ഐ. സമീല്‍ മലര്‍വാടി യൂണിറ്റ് ക്യാപ്റ്റന്‍ അന്ജൂം അയൂബിന് കോപ്പി നല്‍കി ് നിര്‍വഹിച്ചു.

നമ്മുടെ ഭാഷയും സംസ്കാരവും ഇന്ന് ചാനലുകളില്‍നിന്നു ലഭിക്കുന്ന അമൂര്‍ത്തങ്ങളായ ആശയങ്ങളാണ് എന്നിരിക്കെ അതിനെ അടുത്തറിയാനും ഉള്‍ക്കൊള്ളാനും മലര്‍വാടിയുടെ ഇത്തരം പ്രോജക്ടുകള്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 15 ഓടു കൂടി സമര്‍പ്പിക്കുന്ന ഒന്നാം ഘട്ടമായ 'പ്രയത്ന'ത്തില്‍ പങ്കെടുക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി രണ്ടാം ഘട്ടമായ 'പ്രയാണം' എഴുത്ത് പരീക്ഷ ഒക്ടോബര്‍ 10നു നടക്കും. 'പ്രയാണ'ത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജൂണിയര്‍ സബ്ജൂണിയര്‍ വിഭാഗത്തിലെ എട്ടു വീതം കുട്ടികള്‍ പങ്കെടുക്കുന്ന ഫൈനല്‍ മത്സരം 'പ്രകടനം' ലൈവ് പബ്ളിക് ക്വിസ് കേരളപിറവി ദിനമായ നവംബര്‍ ഒന്നിനു നടക്കും.

ഓരോ ഘട്ടത്തിലെയും ഉന്നത വിജയം നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഫൈനല്‍ വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കുമെന്ന് കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് അറിയിച്ചു. പ്രോജക്ട് ആവശ്യമുള്ള കുട്ടികള്‍ക്ക് ജൂണ്‍ 21ന് (ശനി) വൈകിട്ട് ഏഴു മുതല്‍ പത്തു വരെ ഷറഫിയ അല്‍നൂര്‍ മെഡിക്കല്‍ സെന്ററിലെ മൂന്നാം നിലയിലെ മലര്‍വാടി കൌണ്ടറില്‍ നിന്നും കരസ്ഥമാക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ാമഹമ്ൃമറശഷ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0500190455 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍