മല്ലപ്പള്ളി കിഴക്കേക്കര മാത്തന്‍ കുര്യന്‍ നിര്യാതനായി
Saturday, June 21, 2014 8:57 AM IST
കാന്‍സാസ്: മല്ലപ്പള്ളി, കിഴക്കേക്കര വീട്ടില്‍ മാത്തന്‍ കുര്യന്‍ ജൂണ്‍ 19-ന് കാന്‍സസിലെ ഒലേത്തായില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 22ന് (ഞായര്‍) പെന്‍വല്‍-ഗാവല്‍ ഫ്യൂണറല്‍ ഹോമില്‍ ആരംഭിച്ച് ഒലേത്താ മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്കരിക്കും.

ഭാര്യ: പരേതയായ ഏലിയാമ്മ കുര്യന്‍.

മക്കള്‍: മാത്യു കുര്യന്‍, എബി കുര്യന്‍, ഈപ്പന്‍ കുര്യന്‍, മേഴ്സി ജോണ്‍, ലിസാ മാത്യു, ഡോളി ജയന്‍, ലൌലി ചെറിയാന്‍. മരുമക്കള്‍: ശാന്തമ്മ മാത്യു, ജസി എബി, വത്സമ്മ ഈപ്പന്‍, ജോണ്‍ ചാക്കോ, ഏബ്രഹാം മാത്യു, ജയന്‍ ഏബ്രഹാം, ബാബു ചെറിയാന്‍ (എല്ലാവരും യുഎസ്എ).

1980-കളുടെ ആരംഭം മുതല്‍ ഒലേത്താ പട്ടണത്തില്‍ സ്ഥിരതാമസമായിരുന്നു. ജൂണ്‍ 15-ന് 94-ാം ജന്മദിനം ആഘോഷിച്ചിരുന്നു. നോര്‍ത്ത് അമേരിക്കയില്‍ പ്രധാനമായി കാന്‍സസ് സിറ്റിയിലും പരിസര പ്രദേശത്തുമായി അദ്ദേഹത്തിന് മക്കളും കൊച്ചുമക്കളും ബന്ധുമിത്രാദികളുമായി ഒരു വലിയ കുടുംബം തന്നെയുണ്ട്.

ജൂണ്‍ 21-ന് (ശനി) ആറു മുതല്‍ എട്ടു വരെ വിസിറ്റേഷന്‍ പെന്‍വല്‍-ഗാവല്‍ ഫ്യൂണറല്‍ ഹോമില്‍ (14275, ബ്ളാക്ക് ബോബ് റോഡ്). പൊതുദര്‍ശനത്തിനുവയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കുര്യന്‍ (913 568 8147).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം