സീറോ സോക്കര്‍ ലീഗ് ടൂര്‍ണമെന്റ് രജിസ്ട്രേഷന്‍ ജൂണ്‍ 30 വരെ നീട്ടി
Saturday, June 21, 2014 5:18 AM IST
ന്യൂജേഴ്സി: സെന്റ് തോമസ് സീറോ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്നാമത് ഇന്റര്‍ സ്റേറ്റ് സോക്കര്‍ ടൂര്‍ണമെന്റിന്റെ രജിസ്ട്രേഷന്‍ തീയതി ജൂണ്‍ 30 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.

ജൂലൈ 19-ന് ശനിയാഴ്ച ന്യൂജേഴ്സിയിലെ മണ്‍റോ ടൌണ്‍ഷിപ്പ് സോക്കര്‍ ഫീല്‍ഡില്‍ വെച്ച് നടത്തപ്പെടുന്ന ടൂര്‍ണമെന്റില്‍ കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കുന്നതിനുള്ള സൌകര്യം കണക്കിലെടുത്താണ് രജിസ്ട്രേഷന്‍ ജൂണ്‍ 30-ലേക്ക് മാറ്റി നിശ്ചയിച്ചത്.

ജൂലൈ 19-ന് ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് 6.30 വരെയാണ് മത്സരങ്ങള്‍ നടക്കുക. പ്രൊഫഷണല്‍ താരങ്ങളായി യുവാക്കളെ വാര്‍ത്തെടുക്കുക, ന്യൂജേഴ്സിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുക എന്നിവയാണ് ഈ ടൂര്‍ണമെന്റിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ഇതിനോടകം പത്തിലേറെ ടീമുകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി രജിസ്ട്രേഷന്‍ നടത്തിയതായി സംഘാടകര്‍ അറിയിച്ചു. അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. സോക്കര്‍ ടൂര്‍ണമെന്റിന്റെ ഒന്നും രണ്ടും വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണെന്നും സംഘാടകരുടെ അറിയിപ്പില്‍ പറയുന്നു.

ഇനിയും മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ ജൂണ്‍ 30-ന് മുമ്പായി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസായി ഓരോ വ്യക്തിയും 30 ഡോളര്‍ നല്‍കേണ്ടതാണ്. ഓരോ ടീമിലും പരമാവധി കളിക്കാരുടെ എണ്ണം 13 ആയി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ മുതിര്‍ന്ന വ്യക്തികള്‍ക്കും, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എന്നാല്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ മാതാപിതാക്കളുടെ ഒഴിവാക്കല്‍ രേഖ സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ സോക്കര്‍ കളിക്കുന്നതിനാവശ്യമായ പാദരക്ഷാകവചവും, ഉചിതമായ സുരക്ഷാ ക്രമീകരണങ്ങളും എടുത്തിരിക്കേണ്ടതാണെന്നും സംഘാടകര്‍ അറിയിച്ചു.

'സീറോ മലബാര്‍ സോക്കര്‍ ലീഗ് 2014' നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും, സ്പോണ്‍സര്‍ഷിപ്പിനുമായി ബന്ധപ്പെടുക: ജോസഫ് ചാമക്കാലായില്‍ (732 861 5052), ജോയല്‍ ജോസ് (732 778 5876), കോളിന്‍ മോര്‍സ് (732 789 4774), ജോബിന്‍ ജോസഫ് (732 666 3394), ജൂഡി ജോസഫ് (914 215 2214). വെബ്സൈറ്റ്: ംംം.്യൃീീരരലൃഹലമഴൌല.രീാ, ഋാമശഹ: ്യൃീീരരലൃഹലമഴൌല@ഴാമശഹ.രീാ. അറൃല:1601 ജലൃൃശില്ശഹഹല ഞീമറ, ങീിൃീല ഠീിംവെശു, ചഖ 08831. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം