തോമസ് തോമസിന് ഫോമയുടെ ആദരാഞ്ജലി
Saturday, June 21, 2014 5:17 AM IST
ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലി ഫോര്‍ജില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനില്‍ 'മലയാളത്തിന് ഒരുപിടി ഡോളര്‍' എന്ന പദ്ധതിക്കായി നെട്ടോട്ടമോടുകയായിരുന്നു ഫോമയുടെ ഉത്ഭവം മുതല്‍ സന്തതസഹചാരിയായ തോമസ് തോമസ്.

മലയാള ഭാഷയ്ക്കായി ആരംഭിക്കുന്ന തുക ന്യൂജേഴ്സിയില്‍ തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറിയില്‍ മലയാളം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി മലയാള ഭാഷയുടെ ശബ്ദം അമേരിക്കയില്‍ വാനോളം ഉയര്‍ത്തുക അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അതിലൊക്കെ ഉപരിയായ സമൂഹത്തിനുവേണ്ടി ജീവിക്കുകയും, സാമൂഹ്യ പ്രശ്നങ്ങള്‍ക്കുവേണ്ടി പൊരുതിയ തോമസ് എം. തോമസ് ഫോമയിലൂടെ ജെ.എഫ്.എയിലൂടെ പരിഹാരത്തിനായി ശക്തമായ ശ്രമങ്ങള്‍ നടത്തി. വളരെയധികം വേദനയോടെയാണ് അദ്ദേഹത്തിന്റെ നിര്യാണവാര്‍ത്ത പ്രവാസി മലയാളികള്‍ അറിഞ്ഞത്.

തോമസ് തോമസിന്റെ അകാല വേര്‍പാടില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായ കോര വര്‍ഗീസ്, ജോര്‍ജ് എം. മാത്യു, കണ്‍വീനര്‍ സെബാസ്റ്യന്‍ ജോസഫ് എന്നിവര്‍ ഫോമയുടെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം