ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന് പ്രസ്ക്ളബ് ഭാവുകങ്ങള്‍ നേര്‍ന്നു
Friday, June 20, 2014 7:54 AM IST
ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ മലയാള ത്തിന്റെ അമേരിക്കന്‍ ഉത്സവം പീലിവിടര്‍ത്തുന്ന ഫോമ ഇന്റര്‍ നാഷണല്‍ കണ്‍വന്‍ഷന് ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ഭാവുകങ്ങള്‍ നേര്‍ന്നു.

ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് എന്നീ സാരഥികള്‍ക്കും ഫോമാ വിഭാവനം ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും മലയാള ഭാഷക്കും മാധ്യമ പ്രിയതയ്ക്കും സാമൂഹിക പ്രതിബദ്ധതയും ഐക്യനിലപാടുകള്‍ക്കും സവിശേഷമായ പ്രസക്തിയുണ്െടന്ന് പ്രസ്ക്ളബ് ആശംസയില്‍ വ്യക്തമാക്കി.

ഫൊക്കാനയുടെ ന്യൂജനറേഷന്‍ ഭാവം എന്ന നിലയിലല്ല; പ്രത്യുത പൂരക വളര്‍ ച്ച എന്ന നിലയില്‍ ഫോമായുടെ പ്രസക്തി ഇന്നത്തെ നിലയില്‍ തിളക്കമാര്‍ന്നതാണ്.

ദേശീയ സംഘടനാ നേതാക്കള്‍ തമ്മിലുള്ള ആശയ വിനിമയത്തിനും വിഭിന്ന സംഘടനകള്‍ തമ്മിലുള്ള സാഹോദര്യത്തിനും പ്രസ് ക്ളബ് പ്രോത്സാഹനം നല്‍കുന്നു.

പ്രസ്ക്ളബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, സെക്രട്ടറി ഏബ്രാഹം മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവരും മാപ്പിന്റെയും കലയുടെയും ഭാരവാഹികളും ഫോമ ഭാരവാഹികളും യോഗത്തില്‍ സന്നിഹിതരായിരുന്നു.

പ്രസ് ക്ളബിന്റെ സേവനങ്ങള്‍ക്ക് ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യുവും ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പും നന്ദി അറിയിച്ചു.