പ്രവാസി മലയാളി സംഗമവും കേരള ചരിത്രപഠന സമ്മേളനവും ഓഗസ്റ് 15, 16, 17 തീയതികളില്‍
Friday, June 20, 2014 7:54 AM IST
കോട്ടയം: ലോകമെമ്പാടുമുള്ള പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനുമായി രൂപംകൊണ്ട പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 15, 16, 17 തീയതികളില്‍ കോട്ടയത്തു നടക്കുന്ന പ്രവാസി മലയാളി സംഗമവും കേരള ചരിത്ര പഠന സമ്മേളനവും ചരിത്രവിജയമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങുകളില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സാംസ്കാരിക, സമൂഹിക മേഖലകളിലെ പ്രമുഖര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി നിരവദി പ്രശസ്തര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം കേരള ചരിത്രപഠന സമ്മേളനമാണ്. ഇതിന്റെ ഭാഗമായി എക്സിബിഷനും വിവിധ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോ-ഓര്‍ഡിനേറ്റര്‍മാരും പ്രതിനിധികളും സജിവമായ മറ്റൊരു പ്രവാസി സംഘടനയും മലയാളികളുടേതായി പിഎംഎഫ് പോലെ മറ്റൊരു സംഘടനയും ഉണ്ടായിട്ടില്ലെന്നാണ് സംഘടനയുടെ ആഗോള ചെയര്‍മാന്‍ ജോസ് കാനാട്ട് പറഞ്ഞു.

ചുരുങ്ങിയ സമയംകൊണ്ട് ഒരു വെബ്സൈറ്റ്, കൂടാതെ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് സഹായത്തിനായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവാസി റൂട്സ് എന്ന സംവിധാനം എന്നിവ പിഎംഎഫിന്റെ വളര്‍ച്ചയുടെ നാഴികക്കല്ലാണ്. പ്രവാസികള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുകയും അവയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനും സജീവമായ ഒരു തുടക്കം ഇടുന്നതിനായി കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രവാസി മലയാളി സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, പാല, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

ഗുരുരത്നം ജ്ഞാന തപസ്വിയാണ് സംഘടനയുടെ രക്ഷാധികാരി. പിഎംഎഫിന്റെ ആഗോള മലയാളി സംഗമവും, കേരള ചരിത്രപഠന സമ്മേളനവും വിജയമാക്കുന്നതിനായി ലോക മലയാളികളുടെ സാന്നിധ്യവും സഹകരണവും ഉണ്ടാകണെന്ന് പിഎംഎഫ് ജനറല്‍ സെക്രട്ടറി ഷിജി നരമംഗലത്ത്, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ മാത്യു പനച്ചിക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാനും പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവുമായ ബഷീര്‍ അമ്പലായി എന്നിവര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ുൃമ്മശൊമഹമ്യമഹശ.ീൃഴ.