കോണ്‍ഗ്രസ് നേതാവ് എം.മുരളി അമേരിക്ക സന്ദര്‍ശിക്കുന്നു
Friday, June 20, 2014 5:15 AM IST
ന്യൂയോര്‍ക്ക്: മാവേലിക്കര മുന്‍ എം എല്‍ എയും, കെപിസിസി, എഐസിസി അഗവുമായ എം മുരളി മൂന്ന് ആഴ്ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു. ജൂലൈ ആദ്യ വാരം അമേരിക്കയില്‍ എത്തുന്ന മുരളി ന്യൂയോര്‍ക്ക്, ഷിക്കാഗോ, തുടങ്ങിയ മേഘലകള്‍ സന്ദര്‍ശിക്കും. അഖില കേരള ബാലജന സഖ്യത്തിലൂടെ വളര്‍ന്നു വന്ന എം മുരളി കെഎസ്യു ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കേരള പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എംജി സര്‍വകലാശാല സെനറ്റ് അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം, കെഎസ്എഫ്ഇ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1991,1996, 2001 എന്നീ വര്‍ഷങ്ങളില്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എം മുരളി നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവനേതാവാണ്. മുന്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത കാലംചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസുമായി പ്രത്യേകമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം