മാത്യു വെട്ടിക്കാട്ടില്‍ ഡാളസ് വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ ക്ളബ് നോര്‍ത്ത് ടെക്സസ് ശാഖാ പ്രസിഡന്റ്
Thursday, June 19, 2014 8:08 AM IST
ഡാളസ് : ആഗോളതലത്തില്‍ 1800 ല്‍ പരം ശാഖകളുള്ള വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ ക്ളബ് നോര്ത്ത് ടെക്സസിന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ ക്ളബ് ഗ്ളോബല്‍ കൌണ്‍സില്‍ അംഗം സാജു ചാക്കോ നിര്‍വഹിച്ചു. ഇര്‍വിംഗ് പസന്ത് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഡാളസിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധിപേര്‍ പങ്കെടുത്തു.

ജീവകാരുണ്യരംഗത്തും മെഡിക്കല്‍ രംഗത്തും ഇതൊനോടകം ജനശ്രദ്ധ നേടിയ വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ ക്ളബിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓള്‍ കേരള കിഡ്നി ഫൌണ്േടഷന്‍ അംഗവുമായ സാജു ചാക്കോ വിവരിച്ചു.

ഈ വര്‍ഷത്തെ പ്രവര്‍ത്തന ഭാരവാഹികളായി പ്രസിഡന്റ് മാത്യു വെട്ടിക്കാട്ടില്‍, ഷാജു പോള്‍ (സെക്രട്ടറി), ജേക്കബ് ജോണ്‍ (ട്രഷറര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഡാളസിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവും റോയല്‍ എന്റര്‍ട്ടെയിന്‍മെന്റ്സ് ഉടമയുമായ മാത്യു വെട്ടിക്കാട്ടില്‍ ഡാളസ് വൈസ്മെന്‍ ഇന്റര്‍ നാഷണല്‍ ക്ളബ് നോര്‍ത്ത് ടെക്സസ് ശാഖ സാരഥി എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തില്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് വിവരിച്ചു. ഇതിന് ഏവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.

ജൂലൈയില്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ത്ത് ക്ളബിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍