'ഇന്‍സ്പെയര്‍ 2014' ചതുര്‍ദിന സഹവാസ ക്യാമ്പ് വഫറയില്‍ ജൂണ്‍ 20ന്
Thursday, June 19, 2014 8:01 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന്റെയും സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ കുവൈറ്റ് ഇസ് ലാമിക് സ്റുഡന്റ്സ് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 20 മുതല്‍ 23 വരെ ഇന്‍സ്പെയര്‍ 2014 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന സഹവാസ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ക്യാമ്പില്‍ വിദ്യാര്‍ഥികളില്‍ ധാര്‍മിക അവബോധവും ഇസ് ലാമിക സംസ്കാരവും വളര്‍ത്തിയെടുക്കുക, മൂല്യച്യുതികളില്‍നിന്നും മുക്തമായ ജീവിത ശൈലി വാര്‍ത്തെടുക്കുക, തനിക്കും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമായ വ്യക്തിത്വം രൂപീകൃതമാക്കുക, വിദ്യാര്‍ഥി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിരതരാവുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എംഎസ്എം സംസ്ഥാന പ്രസിഡന്റ് ത്വല്ഹത് സ്വലാഹി ക്യാമ്പ് ഡയറക്ടറായുള്ള ക്യാമ്പില്‍ അംജദ് മദനി, പ്രഫ. സഅദ്, ജൌഹര്‍ മുനവീര്‍, കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍ അബ്ദുള്‍ ലത്തീഫ് മദനി, ഇസ് ലാഹി സെന്റര്‍ മുജീബ് റഹ്മാന്‍ സ്വലാഹി, അബ്ദുള്‍ കബീര്‍ സ്വലാഹി, സ്വലാഹുദ്ദീന്‍ സ്വലാഹി, അബ്ദുള്‍ സലാം സ്വലാഹി തുടങ്ങിയ ഫാക്കല്‍ട്ടികളുടെ നേതൃത്വത്തില്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയ പഠന ക്ളാസുകളും ഇസ് ലാമിക അധ്യാപനങ്ങളുടെ പ്രായോഗിക ശിക്ഷണവും കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസന ക്ളാസുകളും കലാ, കായിക മത്സരങ്ങളും ക്വിസ് മത്സരവും സംഘടിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മുഹമ്മദ് അസ് ലം കാപ്പാട് 97557018, നജ്മല്‍ തിരൂര്‍ 60617889, അബാസിയ അസീസ് നരക്കോട്ട് 97162805, ഫഹാഹീല്‍ സ്നേമല്‍ 97971838, ഫര്‍വാനിയ സ്വാലിഹ് സുബൈര്‍ 55539349.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്