ഐസിഎഫ് പ്രാര്‍ഥന സമ്മേളനം സംഘടിപ്പിച്ചു
Thursday, June 19, 2014 8:01 AM IST
കുവൈറ്റ്: ഇസ്ലാം മതത്തിന്റെ സംരക്ഷണം ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെന്നും സ്വന്തം ശരീരത്തിനും ആത്മാവിനും നല്‍കുന്ന പ്രാധാന്യത്തെക്കാള്‍ കൂടുതല്‍ പ്രാമുഖ്യം ദീനിന്റെ സംരക്ഷണത്തിനാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രശസ്ത പണ്ഡിതനുമായ കോട്ടൂര്‍ പി.ടി. കുഞ്ഞിമു മുസ്ലിയാര്‍ പ്രസ്താവിച്ചു.

ഐസിഎഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റി ബറാഅത്ത് രാവിനോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രാര്‍ഥന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രസിഡന്റ് അബ്ദുള്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ അഹമദ് കെ. മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക പ്രാര്‍ഥനക്ക് കുഞ്ഞിമ്മു മുസ്ലിയാര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും സെക്രട്ടറി അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്