യാക്കോബ് ശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ ജൂണ്‍ 21, 22 തീയതികളില്‍
Thursday, June 19, 2014 8:00 AM IST
ഡാളസ്: സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് മിഷന്‍ ചര്‍ച്ചിന്റെ കാവല്‍ പിതാവായ വിശുദ്ധ യാക്കോബ് ശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ ജൂണ്‍ 21, 22 തീയതികളില്‍ ഭക്തിപുരസരം ആഘോഷിക്കുന്നു.

21ന് രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരവും ധ്യാനയോഗവും നടക്കും. 22ന് രാവിലെ ഒമ്പതിന് പ്രഭാതനമസ്കാരവും വി. കുര്‍ബാനയും ധൂപപ്രാര്‍ഥനയും സ്നേഹവിരുന്നും നടക്കും.

ഭക്തിനിര്‍ഭരമായ ഈ പെരുന്നാളില്‍ വിശുദ്ധന്റെ മധ്യസ്ഥതയില്‍ അനുഗ്രഹാശിസുകള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. റെജി ഏബ്രഹാം 469 644 2800.

വിലാസം: 2548 ഉശരസലൃീി ജമൃസംമ്യ, ടൌശലേ#210 ഇമൃൃീഹീി, ഠഃ 75006.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍