ക്നാനായ കണ്‍വന്‍ഷന്റെ ദൃശ്യ ചാരുത പകര്‍ത്താന്‍ മലയാളം ഐപിടിവിയും ബോം ടിവിയും
Thursday, June 19, 2014 7:58 AM IST
ന്യൂയോര്‍ക്ക്: ലോക മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മയായ കെസിസിഎന്‍എ കണ്‍വന്‍ഷന്റെ ദൃശ്യചാരുത അമേരിക്കന്‍ മലയാളികളില്‍ എത്തിക്കുവാന്‍ മലയാളം ഐപിടിവിയും ബോം ടിവിയും അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി.

മറ്റു കണ്‍വന്‍ഷനുകളില്‍നിന്ന് വ്യത്യസ്തമായി യുവജനങ്ങളുടെ കൂട്ടായ്മയും കലാസന്ധ്യകളുംകൊണ്ട് ധന്യമാകുന്ന ഈ കണ്‍വന്‍ഷനില്‍ മലയാളം ഐപിടിവി, ബോം ടിവി വരിക്കാരാകുന്നതിന് പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ നഗറിലെ സ്റാളില്‍ ഇതിന്റെ പ്രവര്‍ത്തനം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 732 648 0576.