'യുദ്ധ കുറ്റം ചുമത്തി ബഷാറിനെ അന്താരാഷ്ര കോടതിയില്‍ കുറ്റവിചാരണ ചെയ്യണം'
Thursday, June 19, 2014 7:57 AM IST
റിയാദ്: മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ പ്രശ്നം അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സൌദി അറേബ്യ അന്താരാഷ്ട്ര മനുഷ്യാവകാശ സമിയോടാവശ്യപ്പെട്ടു. യുഎന്‍ സമിതിയിലെ സൌദി അംബാസഡര്‍ ഫൈസല്‍ തറാദ് അന്താരാഷ്ട്ര മനുഷ്യാവകാശ സമിതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

സിറിയയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന കുട്ടക്കുരുതിയില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരം ഉള്‍പ്പെടെ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ കൊല്ലപ്പെടുകയും ആറു ലക്ഷത്തിലേറെപേര്‍ പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്യുകയും 30 ലക്ഷത്തോളം പേരെ രാജ്യത്തുനിന്ന് പാലായനം ചെയ്യുകയും ഒരു കോടിയിലേറെ പേരുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും തുടരുന്ന അതിക്രമവും മനുഷ്യക്കുരുതിയും രക്ത ചൊരിച്ചലും മനുഷ്യാവകാശ ധ്വംസനവും ചരിത്രത്തിന്റെ കറുത്ത ഏടുകളിലാണ് രേഖപ്പെടുത്തുക. 75 ശതമാനം സിറിയന്‍ ജനതയും കടുത്ത ദാരിദ്രത്തിന്റെ പിടയിലാണ്. 50 ശതമാനത്തിലേറെ വരുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസം നഷ്ടമായി. മൂന്നു ലക്ഷത്തി എഴുപത്തയ്യായിരത്തോളം വരുന്ന ഗര്‍ഭിണികള്‍ക്ക് മതിയായ ആരോഗ്യ പരിചരണം ലഭിക്കുന്നില്ല. 47 ലക്ഷത്തോളം വരുന്ന സിറിയന്‍ ജനതക്ക് അത്യാവശ്യമായി ഭക്ഷണവും ചികിത്സയും ആവശ്യമാണിപ്പോള്‍.

നിരവധിപേര്‍ മരണത്തിന്റെ വക്കിലാണ്. ഈ റിപ്പോര്‍ട്ട് ഒരിക്കലും സിറിയ അംഗീകരിക്കണമെന്നില്ല. സിറിയയുടെ ചില അയല്‍ രാജ്യങ്ങളും സിറിയയില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണ്. സിറിയയില്‍ നടന്ന തെരഞ്ഞെടുപ്പിനും നിരവധിപേര്‍ നിരാകരിച്ചിട്ടുണ്ടന്നു സൌദി കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം