ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അമേരിക്കയില്‍
Thursday, June 19, 2014 7:57 AM IST
ന്യൂയോര്‍ക്ക്: പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ജൂലൈയില്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നു. സൌഹൃദങ്ങളുടെ വലിയ ശൃംഖലതന്നെ കൈമുതലായുള്ള കൊണ്ടൂരിന് അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.

നല്ല ഒരു സംഘാടകനും വാഗ് മിയുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കേരള സ്റേസ്റ് കോഓപ്പറേറ്റീവ് ഹൌസിംഗ് ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍, ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്സ് ഫെഡറേഷന്‍ സെക്രട്ടറി, പത്തനംതിട്ട ജില്ലാ ഭക്ഷ്യ വിജിലന്‍സ് കമ്മിറ്റി അംഗം, പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്കു കടന്നുവന്ന കൊണ്ടൂര്‍ കെഎസ് യു മുന്‍ കലാവേദി കണ്‍വീനര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ തലങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍, തിരുവല്ല മാര്‍ത്തോമ കോളജ് യൂണിയന്‍ ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാര്‍ത്തോമ സഭ കൌണ്‍സില്‍ അംഗമായും തിരുവല്ല മാര്‍ത്തോമ കോളജ് ഗവേണിംഗ് ബോര്‍ഡ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 215 605 6914.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല