എംജിഎം സ്റഡി സെന്റര്‍ വാര്‍ഷികം ജൂണ്‍ 22ന്
Thursday, June 19, 2014 7:56 AM IST
ന്യൂയോര്‍ക്ക്: സാംസ്കാരിക പഠന കേന്ദ്രമായ എംജിഎം സ്റഡി സെന്ററിന്റെ പതിനേഴാമത് വാര്‍ഷികാഘോഷങ്ങളില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ മുഖ്യാതിഥിയായി പങ്കെടുക്കും.

ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഡോ. സജി ചാക്കോ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഫിസിക്സ് വിഭാഗം അധ്യാപകന്‍ കൂടിയാണ്. മല്ലപ്പള്ളി കല്ലൂപ്പാറ സ്വദേശിയായ ഡോ. സജി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ്.

ജൂണ്‍ 22ന് (ഞായര്‍) വൈകുന്നേരം നാലിന് തുടങ്ങുന്ന വാര്‍ഷികാഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. എംജിഎം സ്റഡി സെന്ററിനെപ്പറ്റി കൂടുതല്‍ അറിയുന്നതിനും കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും ഏവരെയും സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ സ്വാഗതം ചെയ്തു. പ്രവേശനം സൌജന്യമാണ്.

വിലാസം: ഞീയലൃ ഇ. ഏീറീി ടരവീീഹ, 105, അ്ീിറമഹല, ഥീിസലൃ.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി