ആവേശത്തിരയിളക്കി സ്നേഹസംഗീതം പെയ്തിറങ്ങി
Thursday, June 19, 2014 7:55 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം ന്യൂജേഴ്സി ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ 'സ്നേഹസംഗീതം 2014' വന്‍ വിജയമായി.

ആയിരത്തിലേറെ പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തില്‍ ആവേശത്തിരയിളക്കി സ്നേഹസംഗീതം പെയ്തിറങ്ങിയപ്പോള്‍ കാണികള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു. ലോകപ്രശസ്തനായ കീബോര്‍ഡ് പ്ളെയര്‍ സ്റീഫന്‍ ദേവസി തന്റെ മാന്ത്രിക വിരലുകളാല്‍ സപ്തസ്വരങ്ങളില്‍ സംഗീതപ്രപഞ്ചം സൃഷ്ടിച്ച് ശ്രോതാക്കളില്‍ സംഗീത വിസ്മയത്തിന്റെ മാന്ത്രിക തലങ്ങള്‍ തീര്‍ത്തു.

സ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന്‍ ബിനോയ് ചാക്കോ, ഐഡിയാ സ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവല്‍ ഹെന്റി, അമൃതാ സൂപ്പര്‍സ്റാര്‍ വിജയി ജോബ് കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്ത ഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീത വിസ്മയത്തിന്റെ ഭാഗമായി. സ്റീഫനു പുറമെ ജോസി ജോസ് (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്), ഷോമി ഡേവിഡ് (പെര്‍ക്കഷന്‍), ജോസ് പീറ്റര്‍ (ഫ്ളൂട്ട്/സാക്സഫോണ്‍) തുടങ്ങിയവരോടൊപ്പം സ്റീഫന്‍ ദേവസിയുടെ ജ്യേഷ്ഠ സഹോദരനും പ്രമുഖ മജീഷ്യനും പ്രോഗ്രാം ഡയറക്ടറുമായ സാം ദേവസി തുടങ്ങിയ പ്രമുഖര്‍ സംഗീത വിസ്മയത്തെ കൂടുതല്‍ മികവുറ്റതാക്കി.

നിരവധി ക്രിസ്തീയ ഹിറ്റ് ഭക്തിഗാനങ്ങള്‍ രചിച്ച ഫാ. തദേവൂസ് അരവിന്ദത്തിന്റെ 'സ്നേഹത്തിന്‍ ഇടയനാം യേശുവേ...' എന്ന ഗാനം എല്ലാവരും ചേര്‍ന്ന് പാടിക്കൊണ്ടാണ് പരിപാടിക്ക് തുടക്കംകുറിച്ചത്.

തുടര്‍ന്ന് 'കരുണാമയനേ....', അനുപമ സ്നേ ചൈതന്യമേ..., രാജാക്കന്മാരുടെ രാജാവേ...., യേശുവേ നീ എനിക്കായ്...., പൈതലാം യേശുവേ... എന്നിങ്ങനെ സൂപ്പര്‍ ഹിറ്റുകളുടെ ഒരു നീണ്ട നിരതന്നെ സ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍ ബാന്റ് ന്യൂജേഴ്സി മലയാളികള്‍ക്കായി ഒരുക്കി.

ക്രിസ്തീയ ഗാനാലാപനത്തിന്റെ പുതുമ നിറഞ്ഞ അവതരണവും വൈവിധ്യമാര്‍ന്ന ഗാനാലാപന ശൈലിയും പഴയ ഗാനങ്ങളുടേയും പുതിയ ഗാനങ്ങളുടേയും ഇഴപാകലും ഫ്യൂഷന്‍ സംഗീതത്തിന്റെ നവ്യാനുഭൂതിയും 'സ്നേഹസംഗീതം 2014'-നെ ആസ്വാദത ഹൃദയങ്ങളില്‍ ഭക്തിയുടെ വേറിട്ട അനുഭവങ്ങള്‍ നല്‍കി.

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ പുതിയ പള്ളിയുടെ നിര്‍രാണവുമായി ബന്ധപ്പെട്ട് നടത്തിയ സ്നേഹസംഗീതം 2014-ന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഷോയുമായി സഹകരിച്ച ന്യൂജേഴ്സിയിലേയും, സമീപ പ്രദേശങ്ങളിലേയും എല്ലാവര്‍ക്കും, സ്നേഹസംഗീതം 2014 ടീം അംഗങ്ങള്‍ക്കും ബഹുമാനപ്പെട്ട ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ട്രസ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന് പടവില്‍, മുഖ്യ സംഘാടകരായ ജിബി തോമസ്, ജെയ്സണ്‍ അലക്സ് എന്നിവര്‍ ഇടവകയുടെ പേരിലുള്ള നന്ദി അറിയിച്ചു. രാത്രി 9.30-ന് സ്നേഹസംഗീതം 2014-ന് തിരശീല വീണു. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം