സാന്‍ഹൊസെയില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു
Thursday, June 19, 2014 7:54 AM IST
സാന്‍ഹൊസെ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ കെ.സി.വൈ.എല്‍, വിമന്‍സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു. സാന്‍ഹൊസെ സെന്റ് മേരീസ് ദേവാലയത്തില്‍ അന്നേദിവസം മാത്യു നായിക്കംപറമ്പിലച്ചന്റെ നേതൃത്വത്തില്‍ വാര്‍ഷിക ധ്യാനവും നടത്തപ്പെട്ടു. വി. കുര്‍ബാന മധ്യേ, ജോസ് ഇല്ലിക്കുന്നുംപറത്തച്ചനോടൊപ്പം നായ്ക്കംപറമ്പിലച്ചനും ആന്റണി തെക്കനാട്ടച്ചനും സിസ്റര്‍ തെരേസയും എല്ലാ പിതാക്കന്മാര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.

തുടര്‍ന്ന് പാരീഷില്‍ നടന്ന യോഗത്തില്‍ ഇടവകയില്‍ പിതാക്കന്മാര്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. കെസിവൈഎല്‍ പ്രസിഡന്റ് റിയ ഇല്ലിക്കാട്ടില്‍ എല്ലാ പിതാക്കന്മാരേയും ആദരിച്ച് പ്രസംഗിച്ചു.

വിമന്‍സ് ഫോറം ഭാരവാഹികളായ സാലി വട്ടാടിക്കുന്നേല്‍, ഷൈനി ഇല്ലിക്കാട്ടില്‍, മേരി തറയില്‍, ജാസ്മിന്‍ വടുതല, മാഗി ചെമ്മാച്ചേല്‍, കെസിവൈഎല്‍ ഭാരവാഹികളായ റിയ ഇല്ലിക്കാട്ടില്‍, നമിത വെള്ളിയാന്‍, ജയിംസ് പുറയംപള്ളില്‍, സിംസണ്‍ വെള്ളൂരാറ്റില്‍, ജോ മുപ്രാപള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം