എന്‍.വൈ.എം.സി പാക്കേഴ്സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്
Thursday, June 19, 2014 5:22 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ ഭാഗമായ എന്‍.വൈ.എം.സി പാക്കേഴ്സ് മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ നാലിന് നടത്തപ്പെടുന്നു. 4,5,6 തീയതികളില്‍ അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കണ്ണിംങ്ഹാം പാര്‍ക്ക്, ക്യൂന്‍സ്, ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന ടൂര്‍ണമെന്റില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രബലരായ ടീമുകള്‍ മാറ്റുരയ്ക്കുന്നതാണ്.

അമേരിക്കയിലെ പ്രബലരായ ടീമുകള്‍ മാറ്റുരയ്ക്കുന്ന പാക്കേഴ്സ് കപ്പ് ടൂര്‍ണമെന്റ് അത്യന്തം വാശിയേറിയതാകുമെന്ന് ക്രിക്കറ്റ് സംഘാടകന്‍ ജിന്‍സ് ജോസഫ് അറിയിച്ചു.

ഒന്നാം സ്ഥാനക്കാര്‍ക്ക് പാക്കേഴ്സ് കപ്പ് എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് പാക്കേഴ്സ് കപ്പ് റണ്ണേഴ്സ് കപ്പ് ട്രോഫിയും നല്‍കും. കൂടാതെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകളും, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് ട്രോഫികളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിന്‍സ് ജോസഫ് (646 725 1564), റെജി ജോര്‍ജ് (732 670 3199). രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം