ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുഖ്റാന തിരുനാള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 6 വരെ
Thursday, June 19, 2014 5:21 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്തോലനും, ഇടവകയുടെ സ്വര്‍ക്ഷീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുഖ്റാന തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

ജൂണ്‍ 29-ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറ്റ് നടത്തപ്പെടും. വികാരി ജനറാള്‍ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ജൂണ്‍ 30-ന് തിങ്കളാഴ്ച മുതല്‍ ജൂലൈ 2-ന് ബുധനാഴ്ച വരെ എല്ലാദിവസവും രാവിലെ 8.30-നും വൈകിട്ട് 7 മണിക്കും വി. കുര്‍ബാനയും മറ്റ് തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും.

ജൂലൈ മൂന്നിന് വ്യാഴാഴ്ച ദുഖ്റാന തിരുനാള്‍ ദിനത്തില്‍ രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 6.30-ന് വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്. സീറോ മലങ്കര കാത്തലിക് ബിഷപ്പ് (ന്യൂയോര്‍ക്ക്) റവ.ഡോ. തോമസ് മാര്‍ യൌസേബിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് യുവജനദിനാഘോഷം.

ജൂലൈ നാലിന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന. വൈകിട്ട് ആറിന് വിശുദ്ധ കുര്‍ബാന (ഇംഗ്ളീഷില്‍), നൊവേന, ലദീഞ്ഞ്. മോസ്റ് റവ.ഡോ. തോമസ് ജെ. പപ്പറോക്കി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സീറോ മലബാര്‍ നൈറ്റ്- വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ജൂലൈ അഞ്ചിന് ശനിയാഴ്ച രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് 4.30-ന് വി. കുര്‍ബാന. നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം. സീറോ മലബര്‍ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് റവ.ഡോ. കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് തിരുനാള്‍ നൈറ്റ്- വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ജൂലൈ ആറിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനം. രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് നാലുമണിക്ക് ആഘോഷമായ റാസ. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഫാ. ജേക്കബ് മഞ്ഞളി തിരുനാള്‍ സന്ദേശം നല്‍കും.ആറിന് നൊവേന, ലദീഞ്ഞ്. 6.30-ന് വര്‍ണ്ണശബളവും പ്രൌഢഗംഭീരവുമായ പ്രദക്ഷിണം ആരംഭിക്കും. കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്ത ആയിരക്കണക്കിന് വിശ്വാസികള്‍ 18-ലധികം വരുന്ന വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച്, ചെണ്ടമേളം, ബാന്റ് സെറ്റ് എന്നിവയുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന നൂറുകണക്കിന് മുത്തുക്കുടകളും, കൊടികളുമേന്തി ദേവാലയത്തിനുപുറത്ത് നഗരവീഥിയിലൂടെ, പരമ്പരാഗത രീതിയില്‍ നടത്തപ്പെടുന്ന മനോഹരവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം ഏവര്‍ക്കും എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരിക്കും. അതിമനോഹരമായ കത്തീഡ്രല്‍ ദേവാലയം കേരളത്തനിമയില്‍ ദീപാലങ്കാരം നടത്തും.

ജൂലൈ ഏഴിന് തിങ്കളാഴ്ച രാവിലെ ഒമ്പതിനും, വൈകിട്ട് ഏഴിനും സകല മരിച്ചവരുടേയും ഓര്‍മ്മയ്ക്കായി വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും.

ജൂലൈ 13-ന് ഞായറാഴ്ച എട്ടിന് വിശുദ്ധ കുര്‍ബാന, രാവിലെ പതിനൊന്നിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും കൊടിയിറക്കും നടത്തപ്പെടും.

ഇടവകയിലെ 13 വാര്‍ഡുകളിലൊന്നായ സെന്റ് മേരീസ് വാര്‍ഡാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

ജോണ്‍സണ്‍ മാളിയേക്കല്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍) 773 851 9945, സോവിച്ചന്‍ കുഞ്ചെറിയ (പ്രസിഡന്റ്) 847 830 1645, റ്റെസി തോമസ് (സെക്രട്ടറി) 847 814 8377, സാബു അച്ചേട്ട് (847 687 5100) തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളും, ഇമ്മാനുവേല്‍ കുര്യന്‍ (847 826 0144), മനീഷ് ജോസഫ് (847 387 9384), സിറിയക് തട്ടാരേട്ട് (773 407 4870), ജോണ്‍ കൂള (847 668 5795) തുടങ്ങിയ ട്രസ്റിമാരും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും തിരുനാള്‍ മോടിയാക്കുവാന് പ്രയത്നിക്കുന്നു.

തിരുനാളില്‍ പങ്കെടുത്ത് വി. തോമാശ്ശീഹായുടെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവരും മറ്റ് സംഘടാകരും ക്ഷണിക്കുന്നു. (ഓഫീസ് ഫോണ്‍: 708 544 7250).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം